ബാഴ്‌സയ്ക്ക് വേണ്ടി കളിച്ചതില്‍ ഒരു താരം അയോഗ്യന്‍; ലെവന്റെ പരാതി നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2019 03:02 PM  |  

Last Updated: 19th January 2019 03:02 PM  |   A+A-   |  

JuanBrandariz

യോഗ്യതയില്ലാത്ത താരത്തെ ബാഴ്‌സലോണ കളിപ്പിച്ചുവെന്ന ആരോപണവുമായി സ്പാനിഷ് ഫുട്‌ബോള്‍ ടീം ലെവന്റെ. കോപ ഡെല്‍ റേയിലെ അവസാന പതിനാറിലെ ആദ്യ പാത മത്സരത്തില്‍ ചുമി ബ്രാന്‍ഡാരിസ്‌നെ ബാഴ്‌സ കളിപ്പിച്ചതിന് എതിരെയാണ് ലെവന്റേ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കിയത്. 

ജനുവരി പത്തിനായിരുന്നു ബാഴ്‌സ-ലെവന്റേ മത്സരം. ലെവന്റേ അവിടെ 2-1ന് ജയിച്ചിരുന്നു. ആ കളിയില്‍ ബാഴ്‌സ ബി ടീമിന് വേണ്ടി കളിച്ച് സസ്‌പെന്‍ഷന്‍ നേരിടുന്ന ചുമിയെ ബാഴ്‌സ ഇറക്കിയതാണ് പ്രശ്‌നത്തിന് കാരണം. ബാഴ്‌സയുടെ ഈ നീക്കത്തിനെതിരെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ നിലപാടെടുത്താല്‍ ടൂര്‍ണമെന്റില്‍ നിന്നും ഒരുപക്ഷേ ബാഴ്‌സ പുറത്തായേക്കും. 

എന്നാല്‍ റിസര്‍വ് ടീമിലെ കളിക്കാര്‍ക്കുള്ള നടപടി, അതേ ഡിവിഷനില്‍ കളിക്കുമ്പോള്‍ മാത്രമേ ബാധകമാവുകയുള്ളു എന്നാണ് ചുമിയുടെ സസ്‌പെന്‍ഷന്‍ മെമോ വായിച്ചപ്പോള്‍ കരുതിയത് എന്നാണ് ബാഴ്‌സ വക്താവ് പ്രതികരിച്ചത്. എന്ത് നടപടിയാവും ബാഴ്‌സയ്ക്ക് നേരെ വരികയെന്ന് വ്യക്തമല്ല.
30 വട്ടം കോപ ഡെല്‍ റേ ജയിച്ച ബാഴ്‌സ, രണ്ടാം പാദ സെമിയില്‍ ലെവന്റയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.