ആറില്‍ ആറ്; മരണ മാസായി സോള്‍ഷ്യാര്‍; തോല്‍ക്കാന്‍ മനസില്ലാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 05:29 AM  |  

Last Updated: 20th January 2019 05:29 AM  |   A+A-   |  

DxStO0kX0AAbBdx

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അപരാജിത മന്നേറ്റം തുടരുന്നു. ബ്രൈറ്റനെ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. ലീഗില്‍ മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. എല്ലാ മത്സരങ്ങളിലുമായി തുടര്‍ച്ചയായ ഏഴാം വിജയം കൂടിയാണിത്. 

മൗറീഞ്ഞോയ്ക്ക് പകരക്കാരനായി ടീമിന്റെ പരിശീലക സ്ഥാനമേറ്റ ഒലെ ഗണ്ണര്‍ സോള്‍ഷ്യാര്‍ ഒരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. കോച്ചായി ചുമതലയേറ്റടുത്ത ശേഷം ആദ്യത്തെ ആറ് ലീഗ് മത്സരങ്ങളും വിജയിക്കുന്ന ആദ്യ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ എന്ന റെക്കോര്‍ഡാണ് സോള്‍ഷ്യാര്‍ സ്വന്തമാക്കിയത്.

സര്‍ മാറ്റ് ബസ്ബിയുടെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ വിജയമെന്ന റെക്കോര്‍ഡാണ് ഒലെ തിരുത്തിയത്. 1946 കാലത്താണ് ബസ്ബി തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ വിജയിച്ചത്. ചെല്‍സിക്കൊപ്പം കാര്‍ലോ ആന്‍സലോട്ടിയും മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പെപ് ഗെര്‍ഡിയോളയുമാണ് സോള്‍ഷ്യറിന് മുന്‍പ് പ്രീമിയര്‍ ലീഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 

ബ്രൈറ്റനെതിരെ പോഗ്ബയും റാഷ്‌ഫോര്‍ഡും നേടിയ ഗോളുകളാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയം സമ്മാനിച്ചത്.  

കാര്‍ഡിഫ് സിറ്റിക്കെതിരെ അഞ്ച് ഗോളടിച്ചു തുടങ്ങിയ ഒലെയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീം പിന്നീട് ഹഡ്ഡേഴ്‌സ്ഫീല്‍ഡ്, ബേണ്‍മൗത്, ന്യൂകാസില്‍, ടോട്ടനം ടീമുകളെയും പരാജയപ്പെടുത്തിയിരുന്നു.