ഇതല്ലാതെ മറ്റെന്താണ് അട്ടിമറി വസന്തം? ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും റോജര്‍ ഫെഡറര്‍ പുറത്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 05:46 PM  |  

Last Updated: 20th January 2019 05:46 PM  |   A+A-   |  

2504928-51997270-2560-1440

21ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്കുള്ള കുതിപ്പില്‍ റോജര്‍ ഫെഡറര്‍ക്ക് കാലിടറി. 14ാം സീഡ് നിലവിലെ ചാമ്പ്യനെ പുറത്താക്കിയിരിക്കുന്നു. 
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്നാം വട്ടം മുത്തമിടുവാനുള്ള സ്വപ്‌നം ഗ്രീക്ക് താരം സ്റ്റെഫാനോസ് തട്ടിയകറ്റി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും ക്വാര്‍ട്ടര്‍ കടക്കാതെ റോജര്‍ ഫെഡറര്‍ പുറത്ത്. 

ആദ്യ സെറ്റ് നേടി ഫെഡറര്‍ തുടങ്ങിയെങ്കിലും പിന്നെയങ്ങോട്ട് സ്‌റ്റെഫാനോസിന്റെ കളിയായിരുന്നു. ആദ്യ സെറ്റ് വിട്ടുകൊടുത്തതിന് പകരം പിന്നീട് വന്ന മൂന്ന് സെറ്റ് എടുത്ത് ഫെഡററുടെ സ്വപ്‌നങ്ങള്‍ സ്റ്റെഫാനോസ് തകര്‍ത്തു. സ്‌കോര്‍ 6-7, 7-6, 7-5, 7-6. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തുന്ന ആദ്യ ഗ്രീക്ക് താരവുമായി സ്റ്റെഫാനോസ്. 

ഫെഡററുടെ കയ്യിലുന്ന 12 ബ്രേക്ക് പോയിന്റുകള്‍ ഇങ്ങെടുത്തായിരുന്നു സ്‌റ്റെഫാനോസ് സ്വിസ് ഇതിഹാസത്തെ നിരാശനാക്കിയത്. ആറ് വയസുമുതല്‍ ഞാന്‍ ഫെഡററുടെ കളി നിരീക്ഷിക്കുകയാണ്. ഫെഡററെ നേരിടുക എന്നത് സ്വപ്‌നമായിരുന്നു. തോല്‍ക്കാതിരിക്കാന്‍ ഉറച്ചാണ് താന്‍ ഇറങ്ങിയത്. എന്നാല്‍ ഈ നിമിഷം വിവരിക്കാന്‍ വാക്കുകളില്ല. ഈ ലോകത്തിലെ ഏറ്റവും സന്തോഷവാന്‍ ഈ നിമിഷം താനായിരിക്കും എന്നുമാണ് ഫെഡററെ തകര്‍ത്തതിന് ശേഷം സ്റ്റെഫാനോസ് പറഞ്ഞത്.