ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; മരിയ ഷറപ്പോവ പുറത്ത്‌  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 09:48 AM  |  

Last Updated: 20th January 2019 10:00 AM  |   A+A-   |  മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിന്ന് റഷ്യയുടെ മരിയ ഷറപ്പോവ പുറത്ത്. പ്രീ-ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-4,1-4,4-6. 

ആദ്യ സെറ്റ് നേടിയ ഷറപ്പോവ കളിയില്‍ ആധിപത്യം തുടരുമെന്ന് ആരാധകര്‍ കരുതിയെങ്കിലും പഴയ 'പറവ'യാകാന്‍ ഷറപ്പോവയ്ക്കായില്ല. രണ്ട് മണിക്കൂര്‍ 22 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 51 പിഴവുകളാണ്  താരം വരുത്തിയത്. ആര്‍ത്തുവിളിച്ച ആരാധകരെ നിരാശരാക്കി മെല്‍ബണ്‍ പാര്‍ക്കില്‍ നിന്നും അവര്‍ മടങ്ങി.

ഷറപ്പോവയുടെ ദിവസമേ അല്ലായിരുന്നു മെല്‍ബണ്‍ പാര്‍ക്കില്‍ കണ്ടതെന്നായിരുന്നു ആരാധകരുടെ പ്രതികരണം. സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ അവസാന പ്രതീക്ഷയായിരുന്നു ഷറപ്പോവയെ തറപറ്റിച്ച ആഷ്‌ലി ബാര്‍ട്ടി. അഞ്ച് തവണ ലോക ചാമ്പ്യനായ ഷറപ്പോവയെ നേരിടുന്നതിന്റെ പരിഭ്രമം കളിയില്‍ ഒരിക്കല്‍ പോലും 22 കാരിയായ ബാര്‍ട്ടി പ്രകടിപ്പിച്ചു കണ്ടില്ല.