കാര്യവട്ടത്ത് പന്ത് കളിക്കാനെത്തുന്നത് വെറുതെയല്ല; ലോക കപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്താനുള്ള പ്ലാന്‍ ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 10:34 AM  |  

Last Updated: 20th January 2019 10:34 AM  |   A+A-   |  

pant4r

ഇംഗ്ലണ്ട് ലോക കപ്പിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ റിഷഭ് പന്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. ധോനിയും കാര്‍ത്തിക്കും ഫോമിലേക്കെത്തുമ്പോള്‍ പന്തിനെ കൂടി എങ്ങിനെ ഉള്‍പ്പെടുത്തും എന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി പന്തും ഇംഗ്ലണ്ടിലേക്ക് പറന്നേക്കും എന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തു വരുന്നത്. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യന്‍ എ ടീമില്‍ പന്തിനോട് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുവാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അവസാന രണ്ട ഏകദിനങ്ങളിലാണ് പന്ത് കളിക്കുക. കഴിഞ്ഞ ഒന്നര വര്‍ഷമായി ധോനിയുടെ പകരക്കാരന്‍ എന്ന് വിലയിരുത്തപ്പെട്ട് മധ്യനിരയിലാണ് പന്ത് ബാറ്റ് ചെയ്തിരുന്നത്. 

ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്ത് ന്യൂ ബോള്‍ കളിച്ച് പരിചയപ്പെടുവാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പന്തിനോട് നിര്‍ദേശിച്ചത്. ലോക കപ്പില്‍  ടോപ് ഓര്‍ഡറില്‍ പകരക്കാരനായി പന്തിനെ പരിഗണിക്കുവാനാണ് മാനേജ്‌മെന്റിന്റെ നീക്കമെന്ന് വ്യക്തം. ഇംഗ്ലണ്ട ലയണ്‍സിനെതിരായ മത്സരത്തിന് ശേഷം പന്ത് ട്വന്റി20 പരമ്പരയ്ക്കായി ന്യൂസിലാന്‍ഡിലേക്ക് പറക്കും.