ധോനിക്ക് ജാദവ് നന്ദി പറയുകയാണ്, പക്ഷേ എല്ലാവരുടേയും ശ്രദ്ധ ധോനിയുടെ ജീന്‍സിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 12:20 PM  |  

Last Updated: 20th January 2019 12:30 PM  |   A+A-   |  

dhonijeans

ധോനിയുടെ തിരിച്ചു വരവാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഹൈലൈറ്റ്. ലോക കപ്പ് നടക്കാനിരിക്കുന്ന വര്‍ഷത്തില്‍ ധോനി ഫോമിലേക്കെത്തി ടീമിനെ ജയിപ്പിക്കുന്നു എന്നത് ആരാധകര്‍ക്കും ടീമിനും നല്‍കുന്ന ആശ്വാസം ചെറുതല്ല. എന്നാല്‍ ഏകദിന പരമ്പര ജയത്തിന് ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ധോനിയുടെ കളിയല്ല, ജീന്‍സാണ്. 

മൂന്നാം ഏകദിനത്തില്‍ ധോനിക്കൊപ്പം നിന്ന് ഇന്ത്യയെ ജയത്തിലേക്കെത്തിച്ച കേദാര്‍ ജാദവ്, ധോനിക്ക് നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത ട്വീറ്റിലെ ധോനിയാണ് ആരാധകരുടെ കണ്ണില്‍ ഉടക്കുന്നത്. ധോനിയുടെ ജീന്‍സാണ് വിഷയം. നിങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനാവുന്നു. കഴിഞ്ഞ ദിവസവും എന്നെ ശരിയായി നയിച്ചതിന് നന്ദി, ഞങ്ങളെ എല്ലാവരേയും ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കൂ എന്നും പറഞ്ഞായിരുന്നു ജാദവിന്റെ ട്വീറ്റ്. 

ധോനിയുടെ ഫോട്ടോയും ഒപ്പം ചേര്‍ത്തായിരുന്നു ജാദവിന്റെ ട്വീറ്റ്. ഈ ഫോട്ടോയില്‍ ധോനി ധരിച്ചിരിക്കുന്ന ജീന്‍സിലേക്കാണ് ആരാധകരുടെ കണ്ണ് ഉടക്കുന്നത്. ധോനിയുടെ ക്രാക്ക് ജീന്‍സ് തന്നെ വിഷയം. ഇത് കണ്ട കൗതുകം ആരാധകര്‍ മറച്ചു വയ്ക്കുന്നുമില്ല. ധോനിയുടെ ഫോട്ടോയും ആ ക്രാക്ക് ജീന്‍സും ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.