പഴയ കാര്യം പറഞ്ഞ് ധോനിയെ ഗാംഗുലി കുത്തുകയാണോ? 15-16 മാസം ധോനിയെ കൂടെ നിര്‍ത്തിയതിന് നന്ദിയെന്ന് ഗാംഗുലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 12:42 PM  |  

Last Updated: 20th January 2019 12:42 PM  |   A+A-   |  

dhonikohliganguly

2007ല്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റായിരുന്നു 2018ലെ ധോനിയുടേത്. ആ വര്‍ഷം കളിച്ച 20 ഏകദിനങ്ങളില്‍ നിന്നും നേടിയത് 275 റണ്‍സ് മാത്രം. എന്നാല്‍ 2019ന് തുടക്കം കുറിച്ച ഓസ്‌ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ തുടരെ മൂന്ന് അര്‍ധ സെഞ്ചുറി നേടി 2018നെ എല്ലാവരുടേയും മനസില്‍ നിന്നും മായ്ച്ചു കളയുകയാണ് ധോനി. 

ധോനിക്ക് തിരിച്ചു വരവിന് അവസരം നല്‍കിയതിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയോട് നന്ദി പറയുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മോശം ഫോമില്‍ കളിച്ച ഈ ഒരു വര്‍ഷക്കാലം ധോനിക്കൊപ്പം കോഹ് ലി നിന്നു എന്നതാണ് പ്രധാന കാര്യം. ധോനി വലിയ താരമാണ് എന്നും, ടീമിന്റെ ശക്തിയാണെന്നും കോഹ് ലി പറഞ്ഞുകൊണ്ടേയിരുന്നു. ഇത്രയും പിന്തുണ ചുരുക്കം ചില നായകന്മാര്‍ മാത്രമാകും നല്‍കുക എന്നും ഗാംഗുലി പറയുന്നു. 

കഴിഞ്ഞ 15-16 മാസം ധോനിയെ മാറ്റി നിര്‍ത്താതെ കൊണ്ടുപോയതിന് കോഹ് ലിയോട് എനിക്ക് ബഹുമാനമുണ്ട്. ഇങ്ങനെയാണ് ഒരു മഹത്തായ ടീം ഉണ്ടാകുന്നത്. മുന്‍ നിര താരങ്ങള്‍ തമ്മില്‍ ഈ സൗഹൃദം ഇല്ലെങ്കില്‍ ഒരു ടീമിനും മഹത്തായ നേട്ടങ്ങളിലേക്ക് എത്താനാവില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. എന്നാല്‍ ഗാംഗുലി, സെവാഗ്, ഗംഭീര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോട് ധോനി നായകനായിരിക്കെ കാട്ടിയ നയവും ഗാംഗുലിയുടെ ഈ പ്രതികരണത്തിന് പിന്നാലെ ആരാധകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.