മൂന്നല്ല, രണ്ട് ഇതിഹാസങ്ങൾ മാത്രം; അനുഷ്കയെ വെട്ടി ആരാധകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th January 2019 05:30 AM |
Last Updated: 20th January 2019 05:30 AM | A+A A- |

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മയും ഓസ്ട്രേലിയന്‍ ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാൻ പോയതും അവർ പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പം ഇരുവരും ചേർന്ന് നില്‍ക്കുന്ന ചിത്രം ഓസ്ട്രേലിയന്‍ ഓപണ്‍ അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തു.
എന്നാല്‍ ഇതിന് ഓസ്ട്രേലിയന്‍ ഓപണ്‍ അധികൃതര്‍ നല്‍കിയ കുറിപ്പ് ക്രിക്കറ്റ്, ടെന്നീസ് ആരാധകര്‍ക്ക് അത്രയ്ക്കങ്ങ് രസിച്ച മട്ടില്ല. മൂന്ന് ഇതിഹാസങ്ങള്‍ എന്ന കുറിപ്പോടെയാണ് ഫെഡറര്‍ക്കൊപ്പം കോഹ്‌ലിയും അനുഷ്‌കയും നില്‍ക്കുന്ന ചിത്രം അധികൃതര്‍ പങ്കുവെച്ചത്. ഫെഡറര്‍ക്കും കോഹ്‌ലിക്കുമൊപ്പം അനുഷ്‌കയേയും ഇതിഹാസം എന്ന് വിശേഷിപ്പിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.
*Two legends, One photo pic.twitter.com/xGxBp48YDB
— Mahim❄️#42 (@mahimcp42) January 19, 2019
മൂന്ന് ഇതിഹാസങ്ങളും ഒരു ഫോട്ടോയും എന്ന ഓസ്ട്രേലിയൻ അധികൃതരുടെ ക്യാപ്ഷൻ ആരാധകർ തിരുത്തി. അനുഷ്കയെ വെട്ടിമാറ്റി രണ്ട് ഇതിഹാസങ്ങളും ഒരു ഫോട്ടോയും എന്നാക്കി അവർ പോസ്റ്റ് റീ ട്വീറ്റ് ചെയ്തു. അനുഷ്‌കയെ ഒഴിവാക്കി ചിലർ ഇപ്പോള്‍ ഇതിഹാസങ്ങള്‍ എന്ന പേര് ശരിയായി എന്ന കുറിപ്പോടെയും പോസ്റ്റ് ചെയ്തു.