കോഹ് ലിയോ സച്ചിനോ? ക്ലര്‍ക്കും നിലപാട് വ്യക്തമാക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 03:28 PM  |  

Last Updated: 20th January 2019 03:28 PM  |   A+A-   |  

kohliclerk

സച്ചിനാണോ, കോഹ് ലിയാണോ ഏറ്റവും മികച്ചത് എന്ന ചോദ്യം തുടരുകയാണ്. ഓസീസ് മുന്‍ നായകന്‍ മൈക്കല്‍ ക്ലര്‍ക്കാണ് ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കി എത്തുന്നത്. ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയാണ് ഏകദിനത്തില്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ക്ലര്‍ക്ക് പറയുന്നത്. 

ഇന്ത്യയ്ക്കായി കോഹ് ലി നേടിയ നേട്ടങ്ങള്‍ കാണുമ്പോള്‍ ആ ചോദ്യത്തതിന് ഉത്തരം നല്‍കാന്‍ എനിക്ക് ഒരു സംശയവും തോന്നിന്നില്ലെന്നും ക്ലര്‍ക്ക് പറയുന്നു. രാജ്യത്തിന് വേണ്ടി കളികള്‍ ജയിക്കുവാനുള്ള കോഹ് ലിയുടെ അഭിനിവേശത്തെ നിങ്ങള്‍ ബഹുമാനിക്കണം. കോഹ് ലിക്ക് അഗ്രഷനുണ്ട്. എന്നാല്‍ രാജ്യത്തോടുള്ള കോഹ് ലിയുടെ പ്രതിബന്ധത കാണാതെ പോവരുത്. എത്രമാത്രമാണ് കോഹ് ലി ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. 

സച്ചിന്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടന്ന് പോവുകയാണ് കോഹ് ലി. സച്ചിന്‍ തന്റെ പേരിലാക്കി കടന്നുപോയ 100 സെഞ്ചുറി ഉള്‍പ്പെടെയുള്ള റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ കോഹ് ലി തന്റെ പേരിലാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും സച്ചിനെ തന്നെ ഏകദിനത്തിലെ എക്കാലത്തേയും മികച്ച നായകനായി പലരും തിരഞ്ഞെടുക്കുമ്പോഴാണ് ക്ലര്‍ക്ക് കോഹ് ലിക്കൊപ്പം നില്‍ക്കുന്നത്.