മൗറിഞ്ഞോയായിരുന്നു മെസിയുടേയും ക്രിസ്റ്റിയാനോയുടേയും കോച്ചെങ്കിലോ? പരിഹാസവുമായി റൂണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2019 05:15 PM  |  

Last Updated: 20th January 2019 05:16 PM  |   A+A-   |  

rooney

മെസിയേയും ക്രിസ്റ്റ്യാനോയേയും പുകഴ്ത്തിയ മൗറിഞ്ഞോയെ പരിഹസിച്ച് ഇംഗ്ലണ്ട് താരം വെയിന്‍ റൂണി. അവരെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചത് കൊണ്ടാണ് കഴിവ് പരമാവധി പ്രയോജനപ്പെടുത്തി ഈ നിലയിലേക്ക് എത്താന്‍ അവര്‍ക്കായത് എന്ന്, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ മൗറിഞ്ഞോ സ്വീകരിച്ച നയത്തെ കുത്തി റൂണി പറഞ്ഞു. 

മാനേജറില്‍ നിന്നും കടുന്ന നിയന്ത്രണങ്ങളില്‍ അകപ്പെട്ട് അവര്‍ക്ക് കളിക്കേണ്ടതായി വന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കഴിഞ്ഞ വര്‍ഷം അത്ര സുഖകരമായി തോന്നിയില്ല. കളിക്കാര്‍ അവിടെ സന്തുഷ്ടരല്ല എന്നതും നമ്മെ അലോസരപ്പെടുത്തി. ആസ്വദിച്ച് കളിക്കാന്‍ അവര്‍ക്കാകുന്നുണ്ടായില്ല. പുതിയ കോച്ച് അവരോട് പോയ് കളിക്കൂ എന്ന് പറയുക മാത്രമാണ് ചെയ്യുന്നത് എന്നും തോന്നുന്നുവെന്ന് റൂണി പറഞ്ഞു. 

ക്രിസ്റ്റ്യാനോയോടും, മെസിയോടും, അവിടെ കളിക്കൂ, അങ്ങിനെ കളിക്കൂ എന്ന് പറഞ്ഞാല്‍ അവര്‍ ഇപ്പോള്‍ നമ്മള്‍ കാണുന്നത് പോലെയുള്ള കളിക്കാര്‍ ആകുമായിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി നമ്മള്‍ കളിക്കുമ്പോള്‍ എങ്ങിനെയാണ് കളിക്കേണ്ടത് എന്ന വ്യക്തമായ ബോധ്യം ഉള്ള നിലവാരത്തിലേക്ക് കളിക്കാര്‍ എത്തിയിട്ടുണ്ടാവും. ചെറിയ ഡീറ്റെയില്‍സ് അവര്‍ക്ക് പറഞ്ഞു നല്‍കേണ്ടതായി വരും. പക്ഷേ സ്വയം ആസ്വദിച്ചു കളിക്കുക എന്നത് മാത്രമാണ് ഇവിടെ കളിക്കാര്‍ ചെയ്യേണ്ടത് എന്നും റൂണി പറഞ്ഞു. 

ക്രിസ്റ്റ്യാനോയും മെസിയും വ്യത്യസ്തരായ താരങ്ങളാണ്. ഇവരില്‍ ആരാണ് മികച്ചത് എന്ന് ചോദിക്കുന്നത് നീതികേടാണ്. മെസിക്ക് എതിരെ കളിക്കുമ്പോള്‍ എനിക്ക് ടീമിന് വേണ്ടി ഒരുപാട് ചിന്തിക്കേണ്ടിയിരുന്നു. മെസിയെ മറികടക്കാനുള്ള ചാന്‍സുകള്‍ എനിക്ക് ടീമിന് കണ്ടെത്തി കൊടുക്കേണ്ടിയിരുന്നു.  എത്രനാള്‍ ടോപ്പില്‍ അവര്‍ നിന്നു എന്നാണ് നോക്കേണ്ടത്. ജയിക്കുക എന്നത് ഒരിക്കല്‍ സംഭവിക്കും. എന്നാല്‍ വീണ്ടും വീണ്ടും വിജയിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്നുമാണ് മെസിയേയും ക്രിസ്റ്റ്യാനോയേയും പുകഴ്ത്തി മൗറിഞ്ഞോ പറഞ്ഞിരുന്നത്.