ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ ആര് ?; സംശയം വേണ്ട, ധോണി തന്നെയെന്ന് ഇയാന്‍ ചാപ്പല്‍

ബെവനേക്കാളും മികച്ച ഫിനിഷര്‍ ധോണി തന്നെയാണെന്നും ഇയാന്‍ ചാപ്പല്‍
ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ ആര് ?; സംശയം വേണ്ട, ധോണി തന്നെയെന്ന് ഇയാന്‍ ചാപ്പല്‍

മെല്‍ബണ്‍ : ഇന്ത്യന്‍ താരം മഹേന്ദ്രസിംഗ് ധോണിയുടെ ഫിനിഷിംഗ് പാടവത്തെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍ രംഗത്ത്. ഏകദിന ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണി തന്നെയാണെന്ന് ചാപ്പല്‍ പറഞ്ഞു. ഓസീസിനെതിരായ പരമ്പര നേടിയ മെല്‍ബണ്‍ ഏകദിനത്തിലെ
തകര്‍പ്പന്‍ ബാറ്റിംഗാണ് ധോണിയുടെ ബാറ്റിംഗ് പാടവം വീണ്ടും ചര്‍ച്ചയാക്കിയത്. 

ടീമിനെ വിജയത്തിലെത്തിക്കാനുള്ള ധോണിയുടെ മനോധൈര്യം മറ്റാരിലുമില്ല. പലവട്ടം ഇക്കാര്യം താന്‍ ചിന്തിച്ചിട്ടുണ്ട്. അതീവദുര്‍ഘട ഘട്ടത്തിലും പവര്‍ഫുള്‍ ഷോട്ടുകളിലൂടെ ധോണി ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ബെവനാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്നൊരു സംസാരമുണ്ട്. എന്നാല്‍ ബെവനേക്കാളും മികച്ച ഫിനിഷര്‍ ധോണി തന്നെയാണെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.

ബൗണ്ടറികളിലൂടെയാണ് ബെവന്‍ ടീമിനെ ലക്ഷ്യത്തിലേക്ക് നയിച്ചിരുന്നത്. എന്നാല്‍ സിക്‌സറുകളിലൂടെയാണ് ധോണി ടീമിനെ വിജയതീരത്തേക്ക് നയിക്കുന്നത്. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തില്‍ ബെവനാണ് മികച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ 37 വയസ്സിലും വളരെ വേഗമാണ് ധോണി റണ്‍സെടുക്കുന്നത്. ബാറ്റിംഗ് ശരാശരിയിലും ബെവനേക്കാള്‍ മുകളിലാണ് ധോണിയെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു. 

ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് ചോദിച്ചാല്‍ വിരാട് കോഹ് ലിയെന്നാകും തന്റെ ഉത്തരമെന്നും ചാപ്പല്‍ പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എ ബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരുടെറെക്കോഡുകള്‍ കോഹ്ലി തകര്‍ക്കും. ഏകദിനത്തില്‍ റിച്ചാര്‍ഡിസിന്റെ ബാറ്റിംഗ് ശൈലിയെയാണ് കോഹ് ലി അനുസ്മരിപ്പിക്കുന്നത്. ഈ നിലയില്‍ തുടര്‍ന്നാല്‍ കരിയറിന്റെ അവസാനം ഏകദിനക്രിക്കറ്റിലെ സര്‍ ഡോണ്‍ ബ്രാഡ്മാനായി കോഹ് ലിയെ വിശേഷിപ്പിക്കപ്പെടുമെന്നും ഇയാന്‍ ചാപ്പല്‍ തന്റെ കോളത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com