ഇനി ആ റെക്കോര്‍ഡും കോഹ്‌ലിക്ക് സ്വന്തം; കഠിനാധ്വാനത്തിനുള്ള പ്രതിഫലമെന്ന് നായകന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd January 2019 03:23 PM  |  

Last Updated: 22nd January 2019 03:23 PM  |   A+A-   |  

Virat_Kohli_and_Team_India_1548076264

 

ഓക്ക്‌ലന്‍ഡ്‌: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് പുറത്തെടുക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. 2018 കലണ്ടര്‍ വര്‍ഷം അവിസ്മരണീയമാക്കിയ കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മൂന്ന് അവാര്‍ഡുകളാണ് ഇത്തവണ സ്വന്തമാക്കിയത്. 

മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം, മികച്ച ടെസ്റ്റ് താരം, മികച്ച ഏകദിന താരം എന്നീ പുരസ്‌കാരങ്ങളാണ് കോഹ്‌ലി ഒറ്റയടിക്ക് പോക്കറ്റിലാക്കിയത്. കൂടെതെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനും കോഹ്‌ലി തന്നെ.

ഐസിസിയുടെ ഈ മൂന്ന് അവാര്‍ഡുകളും നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി കോഹ്‌ലിക്ക് സ്വന്തം. 2018ല്‍ 13 ടെസ്റ്റുകള്‍ കളിച്ച കോഹ്‌ലി 1322 റണ്‍സും 14 ഏകദിന മത്സരങ്ങലില്‍ നിന്ന് 1202 റണ്‍സും സ്വന്തമാക്കിയ കോഹ്‌ലി ടി20യില്‍ 211 റണ്‍സുകളും അടിച്ചെടുത്തു. 

അവാര്‍ഡ് സന്തോഷം നല്‍കുന്നു. ഒരുവര്‍ഷം മുഴുവന്‍ കഠിനാധ്വനം ചെയ്തതിന്റെ പ്രതിഫലമാണ് മഹത്തരമായ ഈ അനുഭവം. എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതിനൊപ്പം ടീമെന്ന നിലയില്‍ ഇന്ത്യ മികവ് പുലര്‍ത്തി. അതുകൊണ്ടു തന്നെ ഈ പുരസ്‌കാരം വളരെ വളരെ സന്തോഷമാണ് തരുന്നത്. നേട്ടം അഭിമാനകരവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രചോദനമേകുന്നതുമാണ്. സ്ഥിരത നിലനിര്‍ത്തി മികവ് പുറെത്തെടുക്കാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നു. ആ അര്‍ഥത്തില്‍ അവാര്‍ഡ് കൂടുതല്‍ പ്രചോദനമാത്കമാണ്.