കണ്ണും പൂട്ടി ബ്ലോക്ക് ചെയ്യുമെന്ന് ധോനി, കീവീസിന്റെ പത്താം വിക്കറ്റ് വീണ വഴി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2019 11:15 AM  |  

Last Updated: 23rd January 2019 11:19 AM  |   A+A-   |  

587810-kuldeep-yadav-vi

ചഹലും കുല്‍ദീപും ബൗള്‍ ചെയ്യാനെത്തുമ്പോള്‍ കോഹ് ലിയേക്കാള്‍ കൂടുതല്‍ അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ധോനിയാണ്. ധോനി ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ഇരുവരും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ നേപ്പിയറില്‍ വിക്കറ്റിന് പിന്നില്‍ നിന്നും ധോനി ബൗള്‍ ചെയ്യാനെത്തിയ കുല്‍ദീപിന് നല്‍കുന്ന നിര്‍ദേശമാണ് മൈക്ക് സ്റ്റംപ് പിടിച്ചെടുത്തത്. 

കീവീസ്  ഇന്നിങ്‌സിന് തിരശീലയ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് മാത്രം ആവശ്യമായ സമയം. അപ്പോള്‍ ബൗള്‍ 37ാം ഓവര്‍ എറിയാനെത്തിയത് കുല്‍ദീപ്. വിക്കറ്റിന് പിന്നില്‍ നിന്നും കുല്‍ദീപിന്‌ ധോനിയുടെ നിര്‍ദേശം. നീ എറിയുന്ന ബോള്‍ അവന്‍ കണ്ണുമടച്ച് ബ്ലോക്ക് ചെയ്യും. റൗണ്ട് ദി വിക്കറ്റ് ഡെലിവറിക്ക് നിര്‍ദേശിച്ച ധോനിക്ക് ഒരു പിഴവും പറ്റിയില്ല ആ കണക്കു കൂട്ടലില്‍. 

ഫസ്റ്റ് സ്ലിപ്പില്‍ ബോള്‍ട്ട് ഭദ്രമായി രോഹിത് ശര്‍മയുടെ കൈകളിലേക്കെത്തി. കുല്‍ദീപും, ചഹലും ഒരുമിച്ച് പ്ലേയിങ് ഇലവനിലേക്കെത്തിയാല്‍ എത്രമാത്രം അപകടകരമാകുമത് എന്ന് വ്യക്തമാക്കുന്നതാണ് നേപ്പിയറില്‍ കണ്ടത്. ഇരുവരും ചേര്‍ന്ന് ആറ് കീവീസ് വിക്കറ്റുകള്‍ പിഴുതെടുത്തു. ജഡേജയെ മാറ്റി നിര്‍ത്തി കുല്‍ദീപിനേയും ജാദവിനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുവാനുള്ള കോഹ് ലിയുടെ കണക്കു കൂട്ടല്‍ നേപ്പിയറില്‍ വിജയം കണ്ടു.