അടിക്കു പിടിച്ച കറി, ലയോണിന്റെ കരിഞ്ഞ ടോസ്റ്റ്; കളി നിര്‍ത്തി വയ്‌ക്കേണ്ടി വന്ന വിചിത്ര സംഭവങ്ങള്‍ 

വിചിത്രമായ പല കാരണങ്ങള്‍ കൊണ്ട് ഇതുപോലെ കളി തടസപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലത് ഇങ്ങനെയാണ്...
അടിക്കു പിടിച്ച കറി, ലയോണിന്റെ കരിഞ്ഞ ടോസ്റ്റ്; കളി നിര്‍ത്തി വയ്‌ക്കേണ്ടി വന്ന വിചിത്ര സംഭവങ്ങള്‍ 

ക്രിക്കറ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു ആരാധകര്‍ നേപ്പിയറില്‍ കണ്ടത്. വെളിച്ചക്കൂടുതലിനെ തുടര്‍ന്ന് കളി നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥ. മഴയും വെളിച്ചക്കുറവും മാത്രം കാരണം ഉപയോഗിക്കേണ്ടി വന്നിരുന്ന ഡക്ക് വര്‍ത്ത് ലൂയിസ് നിയമം സൂര്യന്‍ തകര്‍ത്തു കത്തിയതോടെ അവിടെ വേണ്ടി വന്നു. ഇതിന് മുന്‍പ് രാജ്യാന്തര ക്രിക്കറ്റ് മാത്സരങ്ങള്‍ അമിത സൂര്യപ്രകാശത്തെ തുടര്‍ന്ന് നിര്‍ത്തി വയ്‌ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ വിചിത്രമായ പല കാരണങ്ങള്‍ കൊണ്ട് ഇതുപോലെ കളി തടസപ്പെട്ടിട്ടുണ്ട്. അവയില്‍ ചിലത് ഇങ്ങനെയാണ്...

ലയോണിന്റെ ടോസ്റ്റ് 

ബ്രിസ്‌ബേനില്‍ 2017-18ല്‍ ക്യൂന്‍സ്ലാന്‍ഡും, ഷെഫീല്‍ഡ് ഷീല്‍ഡും തമ്മില്‍ ഏറ്റുമുട്ടുമ്പോഴായിരുന്നു അത്. പൊടുന്നനെ സ്റ്റേഡിയത്തിലെ തീപിടിക്കുമ്പോഴുള്ള അപകട മണി മുഴങ്ങി. അഗ്നിശമന സേനയുടെ വാഹനങ്ങള്‍ റെഡിയായി നിന്നു. എവിടെയാണ് തീപിടിച്ചതെന്നോ മറ്റുമുള്ള വിവരങ്ങള്‍ ആര്‍ക്കും അറിയാനായില്ല. 

പിന്നെയാണ് കാര്യം പിടികിട്ടിയത്. ടോസ്റ്റ്  ചെയ്യാനുള്ള ലയോണിന്റെ ശ്രമമാണ് അവിടെ പിഴച്ചതും, അപകടമ മണി മുഴങ്ങുന്നതിലേക്ക് എത്തിച്ചതും. ടോസ്റ്റ് ചെയ്യാനുള്ള ലയോണിന്റെ ശ്രമം പാളിയപ്പോള്‍ പുക ഉയരുകയും, അതോടെ ബെല്‍ മുഴങ്ങുകയുമായിരുന്നു. 30 മിനിറ്റാണ് അവിടെ കളി വൈകിയത്. 

ഓള്‍ഡ് ട്രഫോര്‍ഡിലെ കരിഞ്ഞ ഗ്രേവി

2007ല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ലാന്‍കഷെയര്‍-കെന്റ് മത്സരത്തിനിടയിലായിരുന്നു വിചിത്ര കാരണത്തിന്റെ പേരില്‍ മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്ന മറ്റൊരു സംഭവം. തീപിടുത്തം തന്നെയായിരുന്നു അവിടെ പണി പറ്റിച്ചത്. ഫയര്‍ അലാം മുഴങ്ങിയതോടെ ഗ്യാലറിയില്‍ നിന്നും കാണികളെയെല്ലാം ഒഴിപ്പിച്ചു. ഗ്യാലറി തീയില്‍ മുങ്ങുന്നതാണ് ഏവരും പ്രതീക്ഷിച്ചത്.

പക്ഷേ അവിടേയും ആന്റി ക്ലൈമാക്‌സായിരുന്നു. സ്റ്റേഡിയത്തിലെ ഒരു കുക്കാണ് അവിടെ പണി പറ്റിച്ചത്. പാചകം ചെയ്തിരിക്കെ കറി കരിഞ്ഞു. പുക പരന്നതോടെ ഫയര്‍ അലാം മുഴങ്ങി.

ഭക്ഷണത്തിനായുള്ള കാത്തിരിപ്പ്

2017ല്‍ സൗത്ത് ആഫ്രിക്കയും ബംഗ്ലാദേഷും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴായിരുന്നു അത്. ടെസ്റ്റിന്റെ ആദ്യ ദിനം സമയത്ത് തന്നെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞുവെങ്കിലും കളിക്കാര്‍ക്ക് കഴിക്കുവാനുള്ള ഭക്ഷണം എത്തിയില്ല. ബംഗ്ലാദേശ് താരങ്ങള്‍ക്കുള്ള ഭക്ഷണമാണ് സമയത്തിന് എത്താതിരുന്നത്. ബംഗ്ലാദേഷ് താരങ്ങള്‍ക്കുള്ള മെനു മാറിപ്പോയതാണ് അവിടെ കളി വൈകിപ്പിച്ചത്. 


തേനീച്ചയുടെ കളി​

ക്രിക്കറ്റ് കളിക്കിടെ എത്തുന്ന തേനീച്ചകള്‍ വില്ലന്മാര്‍ തന്നെയാണ്. 1981ല്‍ ഗ്രൗണ്ടില്‍ നിന്നും കളിക്കാരേയും ഉദ്യോഗസ്ഥരേയും കുത്തി പരിക്കേല്‍പ്പിച്ചതിന്റെ ചരിത്രവും ഈ തേനീച്ചകള്‍ക്കുണ്ട്. കാന്‍ഡിയിലെ ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരമായിരുന്നു അത്.

പൊടുന്നനെ ഗ്രൗണ്ട് തേനീച്ചകള്‍ കയ്യടക്കി. ഗ്രൗണ്ടില്‍ കമഴ്ന്ന് കിടന്ന് ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ കളിക്കാരും അമ്പയര്‍മാരും ശ്രമിച്ചു. എങ്കിലും കളിക്കാരില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com