നേപ്പിയര്‍ ഏകദിനം; ന്യൂസിലന്‍ഡിന് ടോസ്, ബാറ്റിങ് തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2019 07:33 AM  |  

Last Updated: 23rd January 2019 07:33 AM  |   A+A-   |  

 

നേപ്പിയര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് നേപ്പിയറില്‍ തുടക്കമായി. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. റണ്ണൊഴുക്കിന് പേര് കേട്ട നേപ്പിയറില്‍ പരമാവധി സ്‌കോര്‍ ചെയ്ത് ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാനാണ് കിവികളുടെ നീക്കം. 

ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ചാണ് ഇന്ത്യ ക്രീസില്‍ ഇറങ്ങുന്നത്. രോഹിത്-ധവാന്‍- കോഹ്ലി കൂട്ടുകെട്ടും കളിയില്‍ നിര്‍ണായകമാവും. 300 ന് മുകളില്‍ ഉള്ളസ്‌കോര്‍ ഒന്നും ഇന്ത്യയ്‌ക്കൊരു ഭീഷണിയല്ലെന്ന് ഇന്ത്യന്‍ നായകന്‍ ഇന്നലെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 

ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷമാണ്‌ന്യൂസിലന്‍ഡ് എത്തുന്നത്. പോരായ്മകളെ മനസിലാക്കാനുള്ള അവസരമായാണ് ഇന്ത്യയുമായുള്ള പരമ്പരയെ കാണുന്നതെന്നായിരുന്നു കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യ കിവികളോട് കനത്ത പരാജയം ഏറ്റുവാങ്ങിയാണ് മടങ്ങിയത്. ഈ ചീത്തപ്പേര് മാറ്റാനാവും കോഹ് ലിയുടെയും കൂട്ടരുടെയും ശ്രമം.