സൂര്യന്‍ ഒതുങ്ങിയതോടെ കളി പുനരാരംഭിച്ചു; ജയത്തിലേക്കുള്ള വേഗം കൂട്ടി ധവാനും കോഹ് ലിയും

ന്യൂസിലാന്‍ഡില്‍ സമയം രാത്രി 7.30 പിന്നിട്ടിട്ടും ബാറ്റ്‌സ്മാന് നേര്‍ക്ക് നിന്ന് കത്തിയതോടെ നിര്‍ത്തി വയ്‌ക്കേണ്ടി വന്ന കളി സൂര്യന്‍ ഒന്ന് ഒതുങ്ങിയതോടെ പുനരാരംഭിച്ചു
സൂര്യന്‍ ഒതുങ്ങിയതോടെ കളി പുനരാരംഭിച്ചു; ജയത്തിലേക്കുള്ള വേഗം കൂട്ടി ധവാനും കോഹ് ലിയും

ന്യൂസിലാന്‍ഡില്‍ സമയം രാത്രി 7.30 പിന്നിട്ടിട്ടും ബാറ്റ്‌സ്മാന് നേര്‍ക്ക് നിന്ന് സൂര്യന്‍ കത്തിയതോടെ നിര്‍ത്തി വയ്‌ക്കേണ്ടി വന്ന കളി സൂര്യന്‍ ഒന്ന് ഒതുങ്ങിയതോടെ പുനരാരംഭിച്ചു. 45 മിനിറ്റോളം കളി നഷ്ടപ്പെട്ടപ്പോള്‍ ഒരു ഓവര്‍ മാത്രമാണ് വെട്ടിക്കുറച്ചത്. പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 76 റണ്‍സാണ് ഇന്ത്യയ്ക്കിനി ജയിക്കുവാനായി വേണ്ടത്. 

ഉച്ചഭക്ഷണത്തിന് തൊട്ടുപിന്നാലെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയെ നഷ്ടമായിരുന്നു. 11 റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിനെ ബ്രാസ്വെല്‍ ഫസ്റ്റ് സ്ലിപ്പില്‍ ഗുപ്തിലിന്റെ കൈകളില്‍ എത്തിച്ചു. കരുതലോടെ തുടങ്ങിയ ധവാന്‍ പതിയെ ഗിയര്‍ മാറ്റി സ്‌കോര്‍ കണ്ടെത്തി തുടങ്ങി. ആറ് ഫോറിന്റെ അകമ്പടിയോടെ 41 റണ്‍സ് ആണ് പതിനഞ്ചാം ഓവറിലേക്ക് കളി എത്തുമ്പോള്‍ ധവാന്റെ സമ്പാദ്യം. 

കോഹ് ലിയും വലിയ ബുദ്ധിമുട്ടില്ലാതെ സ്‌കോര്‍ കണ്ടെത്തി തുടങ്ങി. ഇന്ത്യയുടേ പേസ്, സ്പിന്‍ നിര ഒരുപോലെ കീവീസിനെ കുഴക്കിയത് പോലെ ഇന്ത്യയെ നേരിടാന്‍ വില്യംസണിന്റെ സംഘത്തിന് ഇതുവരെ ആയിട്ടില്ല. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ നേപ്പിയറില്‍ ജയിച്ച് ഇന്ത്യ ആധിപത്യം പുലര്‍ത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. 

കുല്‍ദീപിനേയും ചഹലിനേയും ഒരുമിച്ച് പ്ലേയിങ് ഇലവനില്‍ ഇറക്കുവാനുള്ള കോഹ് ലിയുടെ തന്ത്രമാണ് ഫലം കണ്ടത്. ഓള്‍ റൗണ്ടറായി ജാദവിനെ പരിഗണിക്കാനായതും ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് ബാലന്‍സ് കൊണ്ടുവന്നു. ലോക കപ്പിലേക്ക് തന്റെ സ്ഥാനം ഉറപ്പിക്കുന്ന കളി ഓസ്‌ട്രേലിയയില്‍ പുറത്തെടുത്തതിന് പിന്നാലെ ന്യൂസീലാന്‍ഡിലും ഷമി ആവര്‍ത്തിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com