ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; റാഫേല്‍ നദാല്‍ ഫൈനലില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 04:13 PM  |  

Last Updated: 24th January 2019 04:24 PM  |   A+A-   |  


മെല്‍ബണ്‍: റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്നു. ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്‌സിപാസിനെ  മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് താരം ഫൈനലില്‍ എത്തിയത്. സ്‌കോര്‍ 6-2,6-4,6-0. ഇത് അഞ്ചാമത്തെ തവണയാണ് നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ എത്തുന്നത്.

ഒന്നര മണിക്കൂര്‍ നീണ്ട കളിയില്‍ സിറ്റ്‌സിപാസിനെതിരെ വ്യക്തമായ ആധിപത്യമാണ് നദാല്‍ പുലര്‍ത്തിയത്. അട്ടിമറികളുടെ രാജകുമാരനായി സെമി വരെ എത്തിയെങ്കിലും നദാലിന്റെ പിഴവുറ്റ സെര്‍വുകള്‍ക്ക് മുന്നില്‍ സിറ്റ്‌സിപാസിന് താളം കണ്ടെത്താനായില്ല.