ചെന്നൈയിൻ സ്വാ​ഗതം ചെയ്തു; വണക്കം വിനീത്, നമ്മ നർസരി; ബ്ലാസ്റ്റേഴ്സ് മുന്നേറ്റക്കാർ ഇനി മച്ചാൻസ് പാളയത്തിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 04:58 PM  |  

Last Updated: 24th January 2019 04:58 PM  |   A+A-   |  

Dxq0KV0VsAAqGWH

 

ചെന്നൈ: കേരള ബ്ലസ്റ്റേഴ്സിന്റെ മുന്നേറ്റ താരങ്ങളായിരുന്നു സികെ വിനീതും ​ഹാലിചരൺ നർസരിയും ചെന്നൈയിൻ എഫ്സിയുടെ ഭാ​ഗമായി. ഇരു താരങ്ങളേയും വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിച്ചതായി ചെന്നൈയിൻ ഒദ്യോ​ഗികമായി സ്ഥിരീകരിച്ചു. 

വിനീതിന്റെ വരവ് ടീം ശരിക്കും ആഘോഷമാക്കി. തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ വിനീതിനെ വച്ച് ഒരു വീഡിയോ തയ്യാറാക്കി അവർ പോസ്റ്റ് ചെയ്തു. വീഡിയോയുടെ അവസാനം വണക്കം വിനീത് എന്ന ​ഹാഷ്ടാ​ഗും അവർ നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ വിനീത് ചെന്നൈയിൻ ടീമിനൊപ്പം ചേർന്നിരുന്നു. താരം ടീമിനൊപ്പം നേരത്തെ തന്നെ ട്രെയിനിങ്ങും ആരംഭിച്ചിരുന്നു. 

എ എഫ് സി കപ്പിൽ പങ്കെടുക്കാൻ ഉള്ള ചെന്നൈയിൻ ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിനീതിനെയും നർസരിയേയും ടീമിൽ എത്തിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് വിനീത്. ടീമിനെ പലപ്പോഴും നിർണായക വിജയത്തിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചിരുന്നു. സീസണിൽ മോശം ഫോമും ആരാധകരുമായുള്ള ബന്ധത്തിലെ വിള്ളലുകളുമൊക്കെയാണ് വിനീതിനെ ബ്ലാസ്റ്റേഴ്സ് വിടാൻ പ്രേരിപ്പിച്ചത്.