കണക്ക് തീര്‍ക്കണം, പുതു ചരിത്രമെഴുതണം; രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി പോര് ഇന്ന് തുടങ്ങും

ചരിത്രത്തിലാദ്യമായി കിട്ടിയ സെമി ബെര്‍ത്തില്‍ എല്ലാ ഊര്‍ജവുമെടുത്ത് കളിക്കാന്‍ കേരളം ഇന്നിറങ്ങും
കണക്ക് തീര്‍ക്കണം, പുതു ചരിത്രമെഴുതണം; രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി പോര് ഇന്ന് തുടങ്ങും

ദേശീയ ടീമിലേക്ക് പേരിന് പോലും കളിക്കാരെ എത്തിക്കാന്‍ സാധിക്കാത്ത സംഘത്തിന് വമ്പന്മാരെയെല്ലാം ഒന്ന് വിറപ്പിക്കണം. അട്ടിമറിയുടെ എല്ലാ ഭംഗിയുമെടുത്ത് സെമി കടക്കണം. കഴിഞ്ഞ വര്‍ഷത്തെ കണക്കും വീട്ടണം. ചരിത്രത്തിലാദ്യമായി കിട്ടിയ സെമി ബെര്‍ത്തില്‍ എല്ലാ ഊര്‍ജവുമെടുത്ത് കളിക്കാന്‍ കേരളം ഇന്നിറങ്ങും. വിദര്‍ഭയേയും തകര്‍ത്തു വിട്ട് ഫൈനലിലേക്ക് കേരളം കുതിക്കുന്നത് കാണുവാനുള്ള കൗണ്‍ഡൗണ്‍ ഇന്നാരംഭിക്കും. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയം ബൗളര്‍മാരുടെ പറുദീസയായിരുന്നു. എന്നാല്‍ സെമിയിലേക്കെത്തുമ്പോള്‍ പിച്ചില്‍ മാറ്റമുണ്ടാകുമെന്ന് വ്യക്തമയട്ടുണ്ട്. ബാറ്റിങ്ങില്‍ വസിം ജാഫറും, ബൗളിങ്ങില്‍ ഉമേഷ് യാദവും തന്നെയാണ് വിദര്‍ഭയുടെ തുറുപ്പ് ചീട്ടുകള്‍. അവര്‍ക്കൊപ്പം രഞ്ജിയില്‍ ഉടനീളം മികവ് കാണിക്കുന്ന ഒരുപിടി താരങ്ങളും.

ആദ്യ ദിനം ബൗളര്‍മാര്‍ക്ക് അനുകൂലമാകും എന്നതിനാല്‍ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുത്തേക്കും. ബേസില്‍ തമ്പിയും, സന്ദീപ് വാര്യരും, നിധീഷുമാണ് കേരളത്തിന് പ്രതീക്ഷ നല്‍കുന്നത്. അനുഭവ സമ്പത്ത് ഏത് നിമിഷവും മുതലാക്കാന്‍ സക്‌സേനയ്ക്കും സാധിക്കും. എന്നാല്‍ ഉത്തരാഖണ്ഡിനെതിരെ ക്വാര്‍ട്ടറില്‍ ഡബിള്‍ സെഞ്ചുറി നേടിയാണ് വസിം ജാഫറിന്റെ വരവ്. കേരളത്തിന്റെ ബൗളര്‍മാര്‍ ജാഫറെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാവും മത്സരത്തിന്റെ പോക്ക്. 

ജാഫര്‍ പരാജയപ്പെട്ടാല്‍ പോലും ഇന്നിങ്‌സ് കെട്ടുപ്പടുക്കാന്‍ പാകത്തില്‍ ഫായിസ് ഫസലും, അക്ഷയ് വാഡ്കാറിയും, സഞ്ജയ് രാമസ്വാമിയുമുണ്ട് വിദര്‍ഭയ്ക്ക്. ബൗളിങ്ങില്‍ ഉമേഷ് യാദവ് കൃഷ്ണഗിരിയില്‍ താളം കണ്ടെത്തിയാല്‍ കേരളത്തിന്റെ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കും. ഗുജറാത്തിനെതിരെ ക്വാര്‍ട്ടറില്‍ വലിയ മികവൊന്നും ബാറ്റിങ്ങില്‍ അവകാശപ്പെടുവാന്‍ കേരളത്തിനുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com