ഹർ​ദിക്കിനും രാഹുലിനും ആശ്വസിക്കാം; സസ്പെൻഷൻ പിൻവലിക്കാൻ ബിസിസിഐ തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2019 05:58 PM  |  

Last Updated: 24th January 2019 06:12 PM  |   A+A-   |  

Pandya-Rahul

 

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യയുടേയും കെഎല്‍ രാഹുലിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. വിഷയം ഓംബുഡ്‌സ്മാന്റെ പരിഗണനയില്‍ നില്‍ക്കുന്നതിനാലാണ് ഇരുവരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബിസിസിഐ ഭരണ സമിതി തീരുമനിച്ചത്. 

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ ഹര്‍ദിക് പാണ്ഡ്യക്കും രാഹുലിനും ന്യൂസിലന്‍ഡിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുള്ള അവസരം താത്കാലികമായെങ്കിലും തുറന്നുകിട്ടി. 

കോഫി വിത്ത് കരണ്‍ ടെലിവിഷന്‍ ചാറ്റ് ഷോയിലായിരുന്നു ഏറെ വിവാദമായ ഇരുവരുടേയും സ്ത്രീ വിര്ദ്ധ പ്രസ്താവനകള്‍. പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ബിസിസിഐ ഇരുവരോടും വിശദീകരണം തേടിയിരുന്നു. മനഃപൂര്‍വം ആരേയും അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും, സംഭവിച്ചു പോയതില്‍ കുറ്റബോധമുണ്ടെന്നും, ഇനിയിത് ആവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി ഹര്‍ദിക് മാപ്പപേക്ഷ നല്‍കിയെങ്കിലും ബിസിസിഐ ഇത് തള്ളി.