രഞ്ജിയില്‍ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ വിദര്‍ഭയെ തകര്‍ക്കുന്നു, തുടരെ വിക്കറ്റ് വീഴ്ത്തി ബേസില്‍ തമ്പി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2019 10:01 AM  |  

Last Updated: 25th January 2019 10:05 AM  |   A+A-   |  

basilf

 

രഞ്ജി ട്രോഫിയിലെ ആദ്യ ദിനത്തിന്റെ അവസാന സെഷനില്‍ വിദര്‍ഭയെ കുഴക്കിയ കേരളം, രണ്ടാം ദിനത്തിന്റെ തുടക്കത്തിലും അതാവര്‍ത്തിക്കുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി തുടങ്ങിയ വിദര്‍ഭയുടെ രണ്ട് വിക്കറ്റുകള്‍ കൂടി ഒരു റണ്‍സ് മാത്രം ചേര്‍ക്കുന്നതിന് ഇടയില്‍ വീണു. 50 ഓവര്‍ പിന്നിടുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ. അവര്‍ക്കിപ്പോള്‍ 84 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുണ്ട്.

ബേസില്‍ തമ്പിയാണ് വിദര്‍ഭ ഇന്നിങ്‌സിന്റെ 45ാം ഓവറിലെ മൂന്നാമത്തെ പന്തിലും നാലാമത്തെ പന്തിലും വിക്കറ്റ് വീഴ്ത്തി കേരളത്തെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ബേസിലിന് പിന്നാലെ സന്ദീപ് സര്‍വാതെയേയും മടക്കി  വിദര്‍ഭയെ സമ്മര്‍ദ്ദത്തിലാക്കി. ആദ്യ ദിനത്തിന്റെ ആദ്യ സെഷന്‍ മുതല്‍ കേരളത്തിന് വലിയ മേല്‍ക്കോയ്മയൊന്നും സ്വന്തമാക്കുവാനായില്ലെങ്കിലും കളി തീരുന്നതിന് ഏതാനും നിമിഷങ്ങള്‍ മുന്‍പ് കേരളം തിരിച്ചടിക്കുന്നതിന്റെ സൂചനകള്‍ നല്‍കി. 

നിഥീഷും സന്ദീപും ചേര്‍ന്നായിരുന്നു വിദര്‍ഭയുടെ മുന്‍ നിര തകര്‍ത്തത്. മധ്യനിരയെ ബേസില്‍ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത കേരളത്തെ 106 റണ്‍സിന് ഉമേഷ് യാദവ് എറിഞ്ഞിടുകയായിരുന്നു. ഏഴ് വിക്കറ്റാണ് ഉമേഷ് വീഴ്ത്തിയത്. ബേസിലും നിഥീഷും മൂന്ന് വിക്കറ്റ് വീതവും സന്ദീപ് രണ്ട് വിക്കറ്റുമാണ് ഇതുവരെ വീഴ്ത്തിയത്.