റോയല്‍ റംപിളിലേക്ക് ധോനിയും? റിങ്ങില്‍ ധോനിയെ കാണണ്ടേയെന്ന് ആരാധകരോട് ചോദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2019 11:25 AM  |  

Last Updated: 25th January 2019 11:25 AM  |   A+A-   |  

dhoni4e

2019ന്റെ തുടക്കത്തില്‍ തന്നെ ആരാധകരെ ധോനി കയ്യിലെടുത്തു കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നേടാന്‍ ഇന്ത്യയ്ക്കായി നങ്കൂരമിട്ട് വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു ധോനി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് ഇപ്പോള്‍ ധോനിയുടെ ശ്രദ്ധയെങ്കിലും ഇടിക്കൂട്ടിലും ധോനി വാര്‍ത്തയാവുകയാണ്. 

ലോകത്താകമാനം ആരാധകരുള്ള റോയല്‍ റംപിളിലേക്ക് ധോനി എത്തുമോയെന്ന ആകാംക്ഷയിലാണ് ലോകം ഇപ്പോള്‍. ഡബ്ല്യുഡബ്ല്യുഇയിലെ രണ്ടാമത്തെ വലിയ ഇവന്റാണ് റോയല്‍ റംപിള്‍. റിങ്ങിലേക്ക് ഈ വര്‍ഷം ഒരു ക്രിക്കറ്റ് താരം എത്തും. അത് മഹി ആയാല്‍ എങ്ങിനെയുണ്ടാവും എന്നാണ് ആരാധകരോടുള്ള റോയല്‍ റംപിളിന്റെ ചോദ്യം. 

റെസ്ലിങ് മാനേജറായ അമേരിക്കന്‍ താരം പോള്‍ ഹെയ്മാനിലൂടെയാണ് ധോനിയെ ഇടിക്കൂട്ടിലെത്തിക്കണമോ എന്ന് ആരാധകരോട് ഡബ്ല്യഡബ്ല്യഇ ആരായുന്നത്. ലോക കപ്പ് പ്രമൊഷന് വേണ്ടി തന്റെ മന്ത്രം, ഐസിസി ധോനിയെ വര്‍ണിച്ച് ഉപയോഗിച്ചിരുന്നു. അതിനുള്ള റോയല്‍റ്റി തനിക്ക് വേണമെന്ന് പറഞ്ഞായിരുന്നു ഹെയ്മാന്റെ ട്വീറ്റ്. ഇത് കൂട്ടുപിടിച്ചാണ് ധോനിയെ റിങ്ങിലേക്ക് എത്തിച്ചാലോ എന്ന ചോദ്യം വരുന്നത്.