കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ഇന്ത്യ, വീണ്ടും അര്‍ധ ശതകത്തിന് മുന്നില്‍ കോഹ് ലി വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2019 10:46 AM  |  

Last Updated: 26th January 2019 10:47 AM  |   A+A-   |  

dhi

ന്യുസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 44 ഓവറിലേക്ക് കളി എത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും, രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് തുണയായത്. 

ന്യൂസിലാന്‍ഡിലെ ആദ്യ ഏകദിന സെഞ്ചുറിക്ക് വേണ്ടിയുള്ള രോഹിത് ശര്‍മയുടെ കാത്തിരിപ്പ് രണ്ടാം ഏകദിനത്തിലും ഫലം കണ്ടില്ല. 96 ബോളില്‍ നിന്നും 87 റണ്‍സ് എടുത്ത രോഹിത്തിനെ ഫെര്‍ഗൂസന്‍ ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളിലെത്തിച്ചു. 9 ഫോരും മൂന്ന് സിക്‌സും പറത്തി രോഹിത് കൂടുതല്‍ ആക്രമണകാരിയാവാന്‍ തുടങ്ങുമ്പോഴായിരുന്നു ന്യൂസിലാന്‍ഡ് രോഹിത്തിനെ മടക്കിയത്. 

ഇന്ത്യന്‍ സ്‌കോര്‍ 154ല്‍ നില്‍ക്കെയായിരുന്നു ആദ്യ വിക്കറ്റ് വീഴുന്നത്. 66 റണ്‍സ് എടുത്ത രോഹിത്തിനെ ബോള്‍ ലാതമിന്റെ കൈകളില്‍ സുരക്ഷിതമായി എത്തിച്ചു. മൂന്നാമനായി ക്രീസിലേക്കെത്തിയ കോഹ് ലി സുരക്ഷിതമായി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുവാനാണ് ശ്രമിച്ചത്. എന്നാല്‍ 45 പന്തില്‍ നിന്നും 43 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയേയും ബോള്‍ട്ട് മടക്കി. ആദ്യ ഏകദിനത്തിലും സ്‌കോര്‍ നാല്‍പ്പത് പിന്നിട്ട് അര്‍ധ ശതകത്തിന് അടുത്തെത്തിയപ്പോള്‍ കോഹ് ലി പുറത്തായിരുന്നു. 49ാം അര്‍ധ ശതകം എന്നത് അന്‍പതിലേക്കെത്തുന്നത് കാണുവാനുള്ള കോഹ് ലി ആരാധകരുടെ കാത്തിരിപ്പിന് ബേ ഓവലിലും അവസാനമായില്ല. 

കോഹ് ലിയും റായിഡുവും ചേര്‍ന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ അടിത്തറ ഭദ്രമാക്കി. കോഹ് ലി പുറത്തായതിന് ശേഷം സ്‌കോറിങ്ങിന്റെ വേഗം കൂട്ടുകയായിരുന്നു ധോനിയും റായിഡുവും കളി 40 ഓവര്‍ പിന്നിടുമ്പോള്‍. ബാറ്റിങ്ങിനെ തുണയ്ക്കുന്ന ബേ ഓവലിലെ പിച്ചില്‍ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തുക എന്നത് നിര്‍ണായകമാണ്. ശ്രീലങ്കയ്‌ക്കെതിരെ ഇവിടെ നടന്ന രണ്ട ഏകദിനങ്ങളിലും സ്‌കോര്‍ 300 കടത്തിയിട്ടും ചെയ്‌സ് ചെയ്ത് അതിന് തൊട്ടരികിലെത്താന്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കായിരുന്നു.