ബേ ഓവല്‍ ഏകദിനം; ടോസ് ഇന്ത്യയ്ക്ക്, ആദ്യം ബാറ്റ് ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th January 2019 07:28 AM  |  

Last Updated: 26th January 2019 07:28 AM  |   A+A-   |  

toss260

 

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നേപ്പിയറില്‍ വിജയിച്ചു കയറിയ അതേ ഇലവനെ തന്നെയാണ് ഇന്ത്യ ബേ ഓവലിലും ഇറക്കുന്നത്. എന്നാല്‍ തിരിച്ചടിക്കാന്‍ ലക്ഷ്യമിട്ടെത്തുന്ന ന്യൂസിലാന്‍ഡ് ഇഷ് സോധിയേയും കോളിന്‍ ഡേ ഗ്രാന്‍ഡ്‌ഹോമിനേയും പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നു.

ആദ്യ ഏകദിനത്തില്‍ കളിച്ച മിച്ചല്‍ സാന്‍ത്‌നറിനേയും ടിം സൗത്തിയേയും പ്ലേയിങ് ഇലവനില്‍ നിന്നും ന്യൂസിലാന്‍ഡ് ഒഴിവാക്കി. കുല്‍ദീപിനേയും, ചഹലിനേയും ഒരുമിച്ചിറക്കി വീണ്ടും ഇന്ത്യ എത്തുമ്പോള്‍ ന്യൂസിലാന്‍ഡിന് എത്രമാത്രം പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് രണ്ടാം ഏകദിനത്തില്‍ ആകാംക്ഷയുണര്‍ത്തുന്നത്. 

ചെറിയ ഗ്രൗണ്ടാണ് ബേ ഓവലിലേതും. രോഹിത് ശര്‍മയെ പോലുള്ള താരങ്ങള്‍ക്ക് സിക്‌സുകള്‍ യഥേഷ്ടം ഇവിടെ പറത്താം. ഇന്ത്യന്‍ സീനിയര്‍ ടീം ആദ്യമായിട്ടാണ് ബേ ഓവലില്‍ കളിക്കാനെത്തുന്നത്.