സര്‍ഫ്രാസിന് സസ്‌പെന്‍ഷന്‍? നാല് കളികളില്‍ വിലക്കെന്നാണ് ഞങ്ങളറിഞ്ഞതെന്ന് ഡുപ്ലസിസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th January 2019 01:46 PM  |  

Last Updated: 27th January 2019 01:46 PM  |   A+A-   |  

sarfrazahmed270119

സൗത്ത് ആഫ്രിക്കന്‍ താരത്തിന് നേര്‍ക്കുള്ള വംശീയ അധിക്ഷേപത്തിന് പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദിനെ  ടീമില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സൂചന. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സര്‍ഫ്രാസ് അല്ല പാകിസ്താനെ നയിക്കുന്നത്. 

ടോസിന് പാക് താരം ഷുഐബ് മാലിക്കാണ് എത്തിയത്. എന്നാല്‍ സര്‍ഫ്രാസിനെ സസ്‌പെന്‍ഡ് ചെയ്ത കാര്യം ഐസിസിയോ, പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സര്‍ഫ്രാസിനെ ഞങ്ങള്‍ക്ക് വേണമായിരുന്നു. എന്നാല്‍ ആ സംഭവം....നമുക്ക് എല്ലാവര്‍ക്കും അറിയാം എന്താണ് സംഭവിച്ചത് എന്ന്. അതില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ഇല്ല. അവരിപ്പോള്‍ എനിക്ക് ഈ അവസരം നല്‍കി. എനിക്ക് അത് നന്നായി വിനിയോഗിക്കണം എന്നും ടോസിന് എത്തിയ ഷുഐബ് മാലിക്ക് പറഞ്ഞു. 

നാല് മത്സരങ്ങളിലാണ് സര്‍ഫ്രാസിന് സസ്‌പെന്‍ഷന്‍ എന്നായിരുന്നു സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡുപ്ലസി ടോസിനിടയില്‍ പറഞ്ഞത്. നാല് കളിയില്‍ സര്‍ഫ്രാസ് ഉണ്ടാവില്ലെന്നാണ് തങ്ങള്‍ അറിഞ്ഞതെന്ന് സര്‍ഫ്രാസ് പറഞ്ഞു. ഡര്‍ബന്‍ ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരം ആന്‍ഡൈലിന് കറുത്തവനെന്ന് വിളിച്ചായിരുന്നു സര്‍ഫ്രാസ് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് സ്റ്റംപ് മൈക്കിലൂടെ ലോകം കേട്ടതോടെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.