ഇന്ത്യാ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ഇന്ന്    ; ജയിച്ചാല്‍ പരമ്പര 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th January 2019 06:51 AM  |  

Last Updated: 28th January 2019 06:51 AM  |   A+A-   |  

 

മൗണ്ട് മോങ്കനൂയി : ഇന്ത്യാ- ന്യൂസിലന്‍ഡ് പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന് ബേ ഓവലില്‍. മൂന്നാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം. 5 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. 

വിലക്ക് നീങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യ ബേ ഓവലില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കുല്‍ദീപ് യാദവിനൊപ്പം പാണ്ഡ്യ കൂടിച്ചേരുന്നതോടെ കിവിസ് വിയര്‍ക്കും. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസിന്റെ ഫോം മാത്രമാണ് ന്യൂസിലന്‍ഡിന് അല്‍പ്പമെങ്കിലും ആത്മവിശ്വാസം നല്‍കുന്നത്.