ബോളിംഗ് ആക്ഷനില്‍ സംശയം; റായുഡുവിന് ഐസിസിയുടെ വിലക്ക് 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th January 2019 02:31 PM  |  

Last Updated: 28th January 2019 02:31 PM  |   A+A-   |  

 

ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ബോള്‍ ചെയ്യുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന് വിലക്ക്. സംശയകമായ ബോളിങ് ആക്ഷനാണ് പിന്തുടരുന്നത് എന്ന് കാണിച്ചാണ് ഐസിസി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പതിനാല് ദിവസത്തിനുള്ളില്‍ ആക്ഷന്‍ ചട്ടപ്രകാരമാണ് എന്ന് തെളിയിക്കാന്‍ റായുഡുവിനോട് ഐസിസി ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശിച്ച സമയത്തിനുള്ളില്‍ പരിശോധന നടത്താത്തനിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യ-ആസ്‌ട്രേലിയ പരമ്പയിലെ ആദ്യമത്സരത്തിലാണ് റായുഡുവിന്റെ ബോളിംഗ് രീതിയെപ്പറ്റി സംശയമുയര്‍ന്നത്. ഏകദിന മത്സരങ്ങളില്‍ ഒമ്പത് തവണ മാത്രമാണ് റായിഡു ബോള്‍ ചെയ്തിട്ടുള്ളത്.