തുടക്കം പിഴച്ച് ന്യൂസിലന്‍ഡ് ; ക്യാപ്റ്റനും മടങ്ങി, 75/3

20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡിന് 75 റണ്‍സാണുള്ളത്. 
തുടക്കം പിഴച്ച് ന്യൂസിലന്‍ഡ് ; ക്യാപ്റ്റനും മടങ്ങി, 75/3

വെല്ലിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിന്  തകര്‍ച്ച. 60 റണ്‍സ് കടക്കും മുമ്പ് മൂന്ന് വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായിരിക്കുന്നത്. 28 റണ്‍സെടുത്ത് നിന്ന ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനെ മികച്ച ക്യാച്ചിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. 36 പന്തില്‍ നിന്ന് 13 റണ്‍സുമായി റോസ് ടൈലറും ഏഴ് റണ്‍സുമായി ടോം ലാഥവുമാണ് ക്രീസില്‍.

കളിയുടെ രണ്ടാം ഓവറില്‍ ഓപ്പണര്‍കോളിന്‍ മണ്‍റോയെ നഷ്ടമായ ന്യൂസിലന്‍ഡിന് 26 റണ്‍സ് കടക്കും മുമ്പ് രണ്ടാം വിക്കറ്റും നഷ്ടമായി. ഒമ്പത് ബോളുകളില്‍ നിന്ന് എഴ് റണ്‍സെടുത്ത മണ്‍റോ ഷമിയുടെ ബോളില്‍ രോഹിതിന്റെ കൈകളില്‍ എത്തുകയായിരുന്നു. ഏഴാം ഓവറെത്തിയപ്പോള്‍ കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി മാര്‍ട്ടിന്‍ ഗുപ്റ്റിലും മടങ്ങി. 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡിന് 75 റണ്‍സാണുള്ളത്. 

ധോണിയില്ലാതെയാണ് ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. പരിക്ക് കാരണം വിശ്രമം ആവശ്യപ്പെട്ട ധോണിക്ക് പകരം ദിനേശ് കാര്‍ത്തിക് ടീമിലെത്തി. വിജയ് ശങ്കറിന് പകരം വിലക്ക് നീങ്ങിയെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ടീ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ ബേ ഓവലില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com