കിരീടം നിലനിര്‍ത്താന്‍ പോരിനിറങ്ങുന്നവര്‍ ഇവരെല്ലാം; കേരള സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2019 01:38 PM  |  

Last Updated: 29th January 2019 01:38 PM  |   A+A-   |  

ihhdjh

കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന കേരളത്തെ ഈ സീസണില്‍ സീസന്‍ നയിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സംഘത്തെ സീസന്‍ നയിക്കുമ്പോള്‍ മിഥുനാണ് വൈസ് ക്യാപ്റ്റന്‍. വി.പി.ഷാജിയാണ് പരിശീലകന്‍. 

ഗ്രൂപ്പ് ബിയില്‍ നില്‍ക്കുന്ന കേരളത്തിന്റെ കളികള്‍ ഫെബ്രുവരി നാലിന് തുടങ്ങും. കേരളത്തിന്റെ ആദ്യ കളിയില്‍ തെലുങ്കാനയാണ് എതിരാളികള്‍. സര്‍വീസസ്, തെലുങ്കാന, പോണ്ടിച്ചേരി എന്നിവരാണ് കേരളത്തെ കൂടാതെ ഗ്രൂപ്പിലുള്ളത്. ഫെബ്രുവരി ആറിന് പോണ്ടിച്ചേരിയുമായും എട്ടിന് സര്‍വീസസുമായിട്ടാണ് കേരളത്തിന്റെ മത്സരം. 

കേരള ടീം ടീം അംഗങ്ങള്‍ : സീസണ്‍. എസ് (ക്യാപ്റ്റന്‍) , വി. മിഥുന്‍ (വൈസ് ക്യാപ്റ്റന്‍) മുഹമ്മദ് അസര്‍, അജ്മല്‍. എസ്, മുഹമ്മദ് ഷരീഫ്, അലക്‌സ് സജി, രാഹുല്‍ വി. രാജ്, ലിജോ. എസ്, മുഹമ്മദ് സലാഹ്, ഫ്രാന്‍സിസ്. എസ്, സഫ്വാന്‍. എം, ഗിഫ്റ്റി സി. ഗ്രേഷ്യസ്, മുഹമ്മദ് ഇനായത്, മുഹമ്മദ് പറക്കോട്ടില്‍, ജിപ്‌സണ്‍, ജിതിന്‍. ജി, അനുരാഗ് പി.സി, ക്രിസ്റ്റി ഡേവിസ്, സ്‌റ്റെഫിന്‍ ദാസ്, ജിത്ത് പൗലോസ്.