ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തേനീച്ചകളുടെ ആക്രമണം, മൂന്ന് പേര്‍ ആശുപത്രിയില്‍; ഇന്ത്യ എ-ഇംഗ്ലണ്ട് ലയേണ്‍സ് കളിയും മുടക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2019 11:54 AM  |  

Last Updated: 29th January 2019 11:56 AM  |   A+A-   |  

KL-Rahul_710x400xt

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയേണ്‍സ് പോരിനിടെ തേനീച്ചയുടെ ആക്രമണം. കാണികള്‍ക്കാണ് തേനിച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്ന് പേരെ ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇംഗ്ലണ്ട് ലയേണ്‍സിന് എതിരായ ഇന്ത്യ എയുടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ നാലാം ഏകദിനം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുമ്പോഴായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് കളി അല്‍പ്പസമയത്തേക്ക് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. കുറച്ച് സമയത്തിന് ശേഷം കളി പുനരാരംഭിക്കുകയും ചെയ്തു. 

ടോസ് നേടിയ ഇംഗ്ലണ്ട് ലയേണ്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കളി 35 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ലയേണ്‍സ്. പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനത്തിലും ഇന്ത്യ എ ജയിച്ചു കയറിയിരുന്നു. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ റിഷഭ് പന്ത് എത്തുന്നു എന്നതും ഗ്രീന്‍ഫീല്‍ഡിലേക്ക് ആരാധകരെ ആകര്‍ശിച്ചിരുന്നു. 

മുന്‍നിരയില്‍ ബാറ്റ് ചെയ്യുവാനാണ് പന്തിനോട് ടീം മാനേജ്‌മെന്റ് നിര്‍ദേശിച്ചത്. ലോകകപ്പിന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ പകരക്കാരനായി പന്തിനെ പരിഗണിക്കുവാനാണ് സെലക്ടര്‍മാരുടെ നീക്കം. രഹാനയെ ഇന്ത്യ എയ്‌ക്കെതിരായ കളിയില്‍ ഇറക്കിയതും ലോക കപ്പിനുള്ള ഇന്ത്യന്‍ മധ്യനിരയിലേക്ക് പരിഗണിക്കുന്നതിന് വേണ്ടിയാണ്.