ന്യൂസിലാന്‍ഡിനെതിരെ പരമ്പര പിടിക്കാന്‍ പെണ്‍പടയും, ഇന്ത്യയ്ക്ക് 162 റണ്‍സ് വിജയ ലക്ഷ്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2019 10:07 AM  |  

Last Updated: 29th January 2019 10:11 AM  |   A+A-   |  

harman

വനിതാ ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍  ഇന്ത്യയ്ക്ക് 162 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ 44.2 ഓവറില്‍ ന്യൂസിലാന്‍ഡിനെ ഓള്‍ ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തി ജുലന്‍ ഗോസ്വാമിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി എക്ത ബിഷ്ടും, ദീപ്തി ശര്‍മയും, പൂനം യാദവും മികച്ച കളി പുറത്തെടുത്തതോടെ കീവീസ് സംഘത്തിന് അധികം പിടിച്ചു നില്‍ക്കുവാനായില്ല. 

എട്ട് ഓവര്‍ എറിഞ്ഞ എക്ത 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. 71 റണ്‍സ് നേടിയ കീവീസ് ക്യാപ്റ്റന്‍ ആമി സറ്റര്‍വെയ്റ്റാണ് വലിയ തകര്‍ച്ചയുടെ നാണക്കേടില്‍ നിന്നും ന്യൂസിലാന്‍ഡിനെ പിടിച്ചു കയറ്റിയത്. ബേ ഓവലിലെ രണ്ടാം ഏകദിനത്തിലും ജയിച്ചു കയറിയാല്‍ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യന്‍ വനിതാ സംഘത്തിനും സ്വന്തമാക്കാം. 

നേരത്തെ, മൂന്നാം ഏകദിനത്തിലും കീവീസിന് ഒരു സാധ്യതയും നല്‍കാതെ ഇന്ത്യന്‍ പുരുഷ ടീം ഏഴ് വിക്കറ്റിന്റെ ജയം പിടിച്ച് പരമ്പരയും സ്വന്തമാക്കിയിരുന്നു. പുരുഷ ടീമും, വനിതാ ടീമും ആധികാരികമായിട്ടാണ് തങ്ങളുടെ ആദ്യ കളികളെല്ലാം ജയിച്ച് മുന്നോട്ടു പോകുന്നത്. ഇന്ത്യന്‍ സംഘത്തിന് ഇതുവരെ വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂസീലാന്‍ഡിന് ആയിട്ടില്ല.