ബൈസിക്കിൾ തീവ്സ് @ കൊൽക്കത്ത; ജോബിക്ക് സങ്കടം; പുതിയ സൈക്കിൾ നൽകാമെന്ന് കട്ട ഫാനിന്റെ വാ​​ഗ്ദാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2019 05:42 AM  |  

Last Updated: 29th January 2019 05:42 AM  |   A+A-   |  

joby

 

കൊൽക്കത്ത: മോഹൻ ബ​ഗാനെതിരായ നാട്ടങ്കത്തിൽ ഈസ്റ്റ് ബം​ഗളിനായി ​ഗോൾ നേടുകയും ഒരു ​ഗോളിന് വഴിയൊരുക്കുകയും ചെയ്തത് മലയാളി ജോബി ജസ്റ്റിനായിരുന്നു. ബൈസിക്കിൾ കിക്കിലൂടെ കൊൽക്കത്തക്കാരുടെ മനം കവർന്ന ജോബി പക്ഷേ ബൈസിക്കിൾ തീവ്സിന് മുന്നിൽ തോറ്റുപോയി. 

ജോബി ജസ്റ്റിൻ കൊൽക്കത്തക്കാരുടെ സൈക്കിൾ മാനാണ്. ജോബി കളിക്കാനെത്തുന്നത് തന്റെ പ്രിയപ്പെട്ട സൈക്കിളിലാണ്. മോഹൻ ബ​ഗാനെതിരായ നാട്ടങ്കം ജയിച്ചതിന്റെ സന്തോഷത്തിനിടെയിലും ജോബിക്ക് പക്ഷേ സങ്കടമായിരുന്നു. നാട്ടങ്കത്തിന് രണ്ട് ദിവസം മുൻപാണ് ജോബിയുടെ സൈക്കിൾ മോഷണം പോയത്. ജോബി എന്നും ഫ്ലാറ്റിൽ നിന്ന് ​ഗ്രൗണ്ടിലേക്ക് പോകുന്നതും വരുന്നതും ഈ സൈക്കിളിലാണ്. പരിശീലനം കഴിഞ്ഞ് ഫ്ലാറ്റിന്റെ താഴെ സൈക്കിൾ വയ്ക്കും. എന്നാൽ നാട്ടങ്കത്തിന് മുൻപ് ടീം ഹോട്ടലിലേക്ക് മാറാൻ നിൽക്കേ സൈക്കിൾ കാണാതായി. 

മത്സരത്തിന്റെ തിരക്കിലായതിനാൽ ആരോടും പരാതി പറയാൻ നിന്നില്ല. മത്സര ശേഷം ഇക്കാര്യം എല്ലാവരേയും അറിയിച്ചു. മോഹൻ ബ​ഗാനെതിരെ ടീമിനെ ജയിപ്പിച്ച ജോബിക്ക് ഒരു പുതിയ സൈക്കിൾ നൽകാമെന്ന് ഈസ്റ്റ് ബം​ഗാളിന്റെ ഒരു കടുത്ത ആരാധകൻ വാ​ഗ്ദാനം ചെയ്തു. അതോടെ ജോബിയും ഹാപ്പി.