2020 ലോക ട്വന്റി20യുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു; ഗ്രൂപ്പില്‍ ഇന്ത്യ വമ്പന്മാര്‍ക്കൊപ്പം

ഒക്ടോബര്‍ 24ന് പെര്‍ത്തില്‍ സൗത്ത് ആഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം
2020 ലോക ട്വന്റി20യുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു; ഗ്രൂപ്പില്‍ ഇന്ത്യ വമ്പന്മാര്‍ക്കൊപ്പം

2020ലെ ട്വന്റി20 ലോക കപ്പിന്റെ ഫിക്‌സചര്‍ പുറത്തുവിട്ട് ഐസിസി. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ നീളുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ കളിക്കും. ഒക്ടോബര്‍ 24ന് പെര്‍ത്തില്‍ സൗത്ത് ആഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

ഗ്രൂപ്പ് 2ലാണ് കോഹ് ലിയും സംഘവും. ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്താന്‍, യോഗ്യത നേടുന്ന രണ്ട് ടീമുകള്‍ എന്നിവരാണ് ഇന്ത്യയ്‌ക്കൊപ്പം രണ്ടാം ഗ്രൂപ്പിലുള്ളത്. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വനിതാ ട്വന്റി20 ലോക കപ്പ്. ഇന്ത്യന്‍ വനിതാ ടീമിന് ആതിഥേയരായ ഓസ്‌ട്രേലിയയെയാണ് ആദ്യ മത്സരത്തില്‍ നേരിടേണ്ടത്.ഫെബ്രുവരി 21ന് തന്നെയാണ് ഇന്ത്യന്‍ വനിതാ സംഘത്തിന്റെ ആദ്യ കളി. പത്ത വനിതാ ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക. ഗ്രൂപ്പ് വണ്ണിലുള്ള ഇന്ത്യന്‍ വനിതാ സംഘത്തിന് ഓസ്‌ട്രേലിയയെ കൂടാതെ, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, യോഗ്യത നേടുന്ന ഒരു ടീം എന്നിവരാണ് വെല്ലുവിളി തീര്‍ക്കുന്നത്. 

പുരുഷ ടീമിന്റെ സൂപ്പര്‍ 12 ഘട്ടത്തിന് ശേഷമുള്ള സെമി ഫൈനലുകള്‍ നവംബര്‍ പതിനൊന്നിനാണ്. നവംബര്‍ പതിനഞ്ചിന് ഫൈനലും. ഓസ്‌ട്രേലിയയിലെ എട്ട് നഗരങ്ങളിലായി 13 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക. പുരുഷ, വനിതാ ലോക കപ്പ് ഇതാദ്യമായിട്ടാണ് ഒരേ വര്‍ഷം ഒരേ വേദിയില്‍ നടത്തുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് രണ്ട് കൂട്ടരുടേയും ഫൈനലുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com