ആ ജനതയുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ മറ്റൊന്നിനുമാകില്ല, ക്രിക്കറ്റിനല്ലാതെ; ക്രിക്കറ്റ് അഫ്ഗാനിസ്താന് എന്താണെന്ന് റാഷിദ് ഖാന്‍ പറയുന്നു

കഴിഞ്ഞ അഞ്ച് ആറ് വര്‍ഷം കൊണ്ട് ക്രിക്കറ്റ് പല മാറ്റങ്ങളും അഫ്ഗാനിസ്താനില്‍ വരുത്തി. പുതു തലമുറ മുതല്‍ എല്ലാവരും ക്രിക്കറ്റ് പിന്തുടരുന്നു
ആ ജനതയുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ മറ്റൊന്നിനുമാകില്ല, ക്രിക്കറ്റിനല്ലാതെ; ക്രിക്കറ്റ് അഫ്ഗാനിസ്താന് എന്താണെന്ന് റാഷിദ് ഖാന്‍ പറയുന്നു

അഫ്ഗാനിസ്താനില്‍ ക്രിക്കറ്റ് എല്ലാം മാറ്റി മറിച്ചു കഴിഞ്ഞു. തങ്ങളുടെ ടീം നന്നായി കളിക്കുന്നത് കാണുന്നതിലും വലിയ സന്തോഷം അവര്‍ക്കിപ്പോള്‍ ഇല്ലെന്നാണ് അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ പറയുന്നത്. മറ്റൊന്നിനും സാധിച്ചില്ലെങ്കിലും ക്രിക്കറ്റിന് അഫ്ഗാന്‍ ജനതയുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ കഴിയുന്നു. 

കഴിഞ്ഞ അഞ്ച് ആറ് വര്‍ഷം കൊണ്ട് ക്രിക്കറ്റ് പല മാറ്റങ്ങളും അഫ്ഗാനിസ്താനില്‍ വരുത്തി. പുതു തലമുറ മുതല്‍ എല്ലാവരും ക്രിക്കറ്റ് പിന്തുടരുന്നു. അവരതിനെ ഇഷ്ടപ്പെടുന്നു. അഫ്ഗാനിസ്താന്‍ ലോക കപ്പ് കളിക്കുന്നു എന്നത് അവര്‍ക്ക് വലിയ കാര്യമാണെന്നും റാഷിദ് ഖാന്‍ പറയുന്നു. എല്ലാ മത്സരത്തിലും ഞങ്ങളുടെ നൂറ് ശതമാനവും നല്‍കുവാനാണ് എല്ലാ അഫ്ഗാന്‍ കളിക്കാരും ശ്രമിക്കുന്നത്. പ്രതീക്ഷയോടെ ഞങ്ങളെ നോക്കുന്ന അഫ്ഗാന്‍ ജനതയ്ക്ക് എന്തെങ്കിലും തിരികെ നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 

എന്താണ് അഫ്ഗാനിസ്താനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നെനിക്കറിയാം. ക്രിക്കറ്റിനല്ലാതെ മറ്റൊന്നിനും അവരുടെ മുഖത്ത് ചിരി കൊണ്ടുവരുവാനാവില്ല. 2020ലെ ലോക ട്വന്റി20യാണ് അഫ്ഗാനിസ്താന് മുന്നിലുള്ള പ്രധാന ലക്ഷ്യം. 2010 ലോക കപ്പില്‍ കളിച്ചതിന് പിന്നാലെയായിരുന്നു ക്രിക്കറ്റില്‍ വലിയ മുന്നേറ്റം കളിക്കളത്തില്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്കായത്. 

ലോക കപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും റാഷിദ് ഖാന്‍ പറയുന്നു. 35 ട്വന്റി20കളാണ് റാഷിദ് ഖാന്‍ ഇതുവരെ കളിച്ചത്. 6.2 ഇക്കണോമിയില്‍ 64 വിക്കറ്റും റാഷിദ് വീഴ്ത്തി കഴിഞ്ഞു. 51 ഏകദിനങ്ങള്‍ കളിച്ച റാഷിദ് 3.91 ഇക്കണോമിയില്‍ 118 വിക്കറ്റുകളാണ് പിഴുതത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com