തോല്‍വികളില്‍ ഞാന്‍ അവന് വിശദീകരണം നല്‍കണം, മകന്റെ വിമര്‍ശനങ്ങളെ കുറിച്ച് മെസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2019 12:59 PM  |  

Last Updated: 30th January 2019 01:00 PM  |   A+A-   |  

lionel_messi_is_a_legen

ലോകത്തിന്റെ ഏത് കോണിലും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് ആരാധകരുണ്ട്. അഞ്ച് വട്ടം ബാലന്‍ ദി ഓറില്‍ മുത്തമിട്ട താരത്തിന് വിമര്‍ശകരും കുറവല്ല. മെസിക്ക് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ആരാണ്? അടുത്തിടെ ഇടംകാലുകൊണ്ട് മാത്രം വല കുലുക്കാന്‍ അറിയുന്നൊരാള്‍ എന്ന് പറഞ്ഞ് പെലെ മെസിയെ പരിഹസിച്ചിരുന്നു. 

എന്നാല്‍ തനിക്ക് നേരെ ഏറ്റവും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് തന്റെ തന്നെ രക്തമാണെന്നാണ് മെസി പറയുന്നത്. മൂത്തമകന്‍ തിയാഗോയാണ് എന്റെ പ്രകടനങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്. എവിടെയൊക്കെയാണ് കളി മെച്ചപ്പെടുത്തേണ്ടത് എന്ന അവന്‍ എനിക്ക് പറഞ്ഞു തരുമെന്നും മെസി പറയുന്നു. 

ബാഴ്‌സയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി കളിക്കുമ്പോള്‍ തിയാഗോ എന്നില്‍ നിന്നും കൂടുതല്‍ ആവശ്യപ്പെടുന്നു. കുറെ വിമര്‍ശനങ്ങള്‍ അവനില്‍ നിന്നും ഇതിനോടകം ഞാന്‍ നേരിട്ടു കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗും ലാലീഗും അവന്‍ പിന്തുടരുന്നുണ്ട. അവനത് വളരെ ഇഷ്ടമാണ്. ചില ചോദ്യങ്ങള്‍ ചോദിക്കുകയും, കളി നന്നായില്ലെങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. 

തോല്‍വികളും, മോശം പ്രകടനവും അവന് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്. അതില്‍ അവന്‍ എന്നോട് വിശദീകരണം തേടുമെന്നും മെസി പറയുന്നു. ലാ ലിഗയില്‍ ഈ സീസണില്‍ ഇതുവരെ മെസിയുടെ പേരില്‍ 19 ഗോളഉം 10 അസിസ്റ്റുമുണ്ട്.