അത്രയും തുക കയ്യില്‍ വെച്ചത് എന്തിന്? ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി

ആജിവനാന്ത വിലക്ക് അഞ്ച് വര്‍ഷമായി ചുരുക്കുന്നതിനായി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് വാദിക്കാമെന്ന് സുപ്രീംകോടതി
അത്രയും തുക കയ്യില്‍ വെച്ചത് എന്തിന്? ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി

ആജിവനാന്ത വിലക്ക് അഞ്ച് വര്‍ഷമായി ചുരുക്കുന്നതിനായി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് വാദിക്കാമെന്ന് സുപ്രീംകോടതി. വാദുവെപ്പ് കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ബിസിസിഐ ക്രിക്കറ്റില്‍ നിന്നും ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ പരാമര്‍ശനം. 

ആ സമയം ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നു എന്ന് നിരീക്ഷിച്ച കോടതി, എന്തിനാണ്അറസ്റ്റിലാവുന്ന സമയം അത്രയും തുക കയ്യില്‍ കരുതിയത് എന്നും ചോദിച്ചു.  പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് 2013ല്‍ കുറ്റസമ്മതം നടത്തിയത് എന്നായിരുന്നു കോടതിയെ ശ്രീശാന്ത് അറിയിച്ചത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. 

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാദുവെപ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും, ആജിവനാന്ത വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറല്ല.ശ്രീശാന്തിന് മേല്‍ ചുമത്തിയ വിലക്ക് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട സമൂഹമാധ്യമങ്ങളിലും ക്യാംപെയ്‌നുകള്‍ അടുത്തിടെ ഉയര്‍ന്നു വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com