200-ാം മൽസരത്തിന് രോഹിത് ; അരങ്ങേറ്റത്തിന് കോഹ് ലിയുടെ പിൻ​ഗാമി ; ഇന്ത്യ-കിവീസ് നാലാം ഏകദിനം ഇന്ന്

ഇന്ത്യൻ നിരയിൽ കോഹ് ലിയുടെ പിൻ​ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാൻ ​ഗിൽ അരങ്ങേറും
200-ാം മൽസരത്തിന് രോഹിത് ; അരങ്ങേറ്റത്തിന് കോഹ് ലിയുടെ പിൻ​ഗാമി ; ഇന്ത്യ-കിവീസ് നാലാം ഏകദിനം ഇന്ന്

ഹാ​മി​ൾ​ട്ട​ൻ: ഇന്ത്യ-ന്യൂസിലൻഡ് നാലാം ഏകദിനം ഇന്ന് നടക്കും. വിരാട് കോഹ് ലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മയുടെ 200-ാം മൽസരമാണിത്. ഇന്ത്യൻ നിരയിൽ കോഹ് ലിയുടെ പിൻ​ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാൻ ​ഗിൽ അരങ്ങേറും. ​ഗില്ലിന് മുൻനായകൻ എംഎസ് ധോണി ഇന്ത്യൻ ക്യാപ് നൽകി. മൽസരം രാ​വി​ലെ 7.30 മു​ത​ൽ ആ​രം​ഭി​ക്കും.     

 രോ​ഹി​ത്തും ധ​വാ​നും ത​ന്നെ​യാ​കും ഓ​പ്പ​ണ​ര്‍മാ​രാ​യി എ​ത്തു​ക. വ​ണ്‍ ഡൗ​ണി​ല്‍ ഗി​ൽ ത​ന്നെ എ​ത്തി​യേ​ക്കും. ധോ​ണി പ​രു​ക്കി​ല്‍ നി​ന്ന് മു​ക്ത​നാ​യി തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ധോ​ണി​യാ​കും നാ​ലാം ന​മ്പ​റി​ല്‍ ബാ​റ്റി​ങ്ങി​നി​റ​ങ്ങു​ക. ധോ​ണി​യെ നാ​ലാം ന​മ്പ​റി​ല്‍ ബാ​റ്റി​ങ്ങി​നി​റ​ക്കാ​നാ​ണ് താ​ല്‍പ​ര്യ​മെ​ന്ന് രോ​ഹി​ത് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യിരുന്നു. ധോണി കളിച്ചില്ലെങ്കിൽ ദിനേഷ് കാർത്തിക് കീപ്പറാകും.  

ബാറ്റിം​ഗിലും ബൗളിം​ഗിലും സ്ഥിരത കണ്ടെത്താനാകാത്തതാണ് കീവീസിനെ വലയ്ക്കുന്നത്. റോസ് ടെയ് ലർ, മാർട്ടിൻ ​ഗുപ്റ്റിൽ, കെയ്ൻ വില്യംസൺ എന്നിവർക്കൊന്നും മികവിലേക്ക് ഉയരാനാകാത്തതാണ് ന്യൂസിലണ്ടിനെ അലട്ടുന്നത്. ബൗളിം​ഗിലും ടീം കിതയ്ക്കുകയാണ്.  ട്രെ​ൻ​ഡ് ബൗ​ൾ​ട്ട് ന്യൂ​ബോ​ളി​ൽ അ​പ​ക​ടം വി​ത​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും മി​ക​ച്ച പ​ങ്കാ​ളി​യി​ല്ലാ​ത്ത​ത് തിരിച്ചടിയാകുന്നു.  അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര 3-0 ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com