അവര്‍ ന്യൂസിലാന്‍ഡില്‍ തകര്‍ന്നടിഞ്ഞപ്പോള്‍, പന്തും രാഹുലും കാര്യവട്ടത്ത് വീണു

കെ.എല്‍.രാഹുലും, റിഷഭ് പന്തും പരാജയപ്പെട്ടതാണ് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്
അവര്‍ ന്യൂസിലാന്‍ഡില്‍ തകര്‍ന്നടിഞ്ഞപ്പോള്‍, പന്തും രാഹുലും കാര്യവട്ടത്ത് വീണു

ന്യൂസിലാന്‍ഡില്‍ ഇന്ത്യ സംഘം തകര്‍ന്നടിഞ്ഞപ്പോള്‍ ഇവിടെ കാര്യവട്ടത്തും കാര്യങ്ങള്‍ സമാനമായിരുന്നു. ഇംഗ്ലണ്ട് ലയേണ്‍സിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ എ 121 റണ്‍സിന് ഓള്‍ ഔട്ടായി. കെ.എല്‍.രാഹുലും, റിഷഭ് പന്തും പരാജയപ്പെട്ടതാണ് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. 

ഓപ്പണറായി ഇറങ്ങി രാഹുല്‍ ഡക്കായി പുറത്തായപ്പോള്‍ റിഷഭ് പന്ത് ഏഴ് റണ്‍സ് എടുത്ത് മടങ്ങി. 35 ഓവറില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ട് ലയേണ്‍സിനായി. 36 റണ്‍സ് എടുത്ത നായകന്‍ ബവാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

123 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ലയേണ്‍സ് പരമ്പരയിലെ ആദ്യ ജയമാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ലയേണ്‍സ് ഇപ്പോള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡി.എല്‍.ചഹറാണ് ചെയ്‌സ് ചെയ്യുന്ന ഇംഗ്ലണ്ട് ലയേണ്‍സിനെ കുഴയ്ക്കുന്നത്. 

ഇംഗ്ലണ്ട് ലയേണ്‍സിനുള്ള അവസാന രണ്ട് ഏകദിനങ്ങളില്‍ കളിക്കുവാനാണ് ടീം മാനേജ്‌മെന്റ് പന്തിനോട് നിര്‍ദേശിച്ചത്. നാലാം ഏകദിനത്തില്‍ മികവ് കാട്ടിയെങ്കിലും തന്റെ രണ്ടാമത്തെ കളിയിലേക്ക് എത്തിയപ്പോള്‍ പന്ത് പരാജയപ്പെട്ടു. സസ്‌പെന്‍ഷന്‍ മാറി തിരികെ എത്തിയ രാഹുല്‍ കഴിഞ്ഞ കളിയില്‍ മെല്ലെപ്പോക്ക് ഇന്നിങ്‌സുമായി സ്‌കോര്‍ 40 കടത്തി. എന്നാല്‍ അഞ്ചാം ഏകദിനത്തില്‍ ടീമിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു.അഞ്ച് ഏകദിനങ്ങളുടെ പരമ്പര നേരത്തെ തന്നെ ഇന്ത്യ എ സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com