തുടര്‍ച്ചയായ നാലാം വര്‍ഷവും ഈ സമയം നെയ്മര്‍ക്ക് പരിക്ക്, അതും സഹോദരിയുടെ ജന്മദിന സമയം

10 ആഴ്ചയാണ്‌ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ക്ക് വിശ്രമം വേണ്ടിവരുന്നത്
തുടര്‍ച്ചയായ നാലാം വര്‍ഷവും ഈ സമയം നെയ്മര്‍ക്ക് പരിക്ക്, അതും സഹോദരിയുടെ ജന്മദിന സമയം

കഴിഞ്ഞ സീസണിന് സമാനമായി ഇത്തവണയും ചാമ്പ്യന്‍സ് ലീഗിലെ അവസാന പതിനാറിലെ മത്സരങ്ങളില്‍ ഉള്‍പ്പെടെ തങ്ങളുടെ സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെ പിഎസ്ജി ഇറങ്ങണം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ രണ്ട് പാദങ്ങളിലും നെയ്മര്‍ കളിക്കില്ലെന്ന് പിഎസ്ജി വ്യക്തമാക്കി കഴിഞ്ഞു. ഇത്തവണയും നെയ്മറിന്റെ സഹോദരിയുടെ ജന്മദിനത്തിന്റെ സമയത്താണ് നെയ്മര്‍ പരിക്ക് പറ്റി പുറത്തേക് പോവുന്നത്. അതും നാലാം വട്ടം. 

ഇത് തുടര്‍ച്ചയായ നാലാം വട്ടമാണ് തന്റെ സഹോദരിയുടെ ജന്മദിനത്തിന്റെ സമയത്ത് പരിക്ക് പറ്റി നെയ്മര്‍ക്ക് കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്ജിക്ക് ക്വാര്‍ട്ടറിലേക്ക് എത്തുക എന്നത് നെയ്മറിന്റെ അഭാവത്തില്‍ പ്രയാസമാകും. 10 ആഴ്ചയാണ്‌ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ക്ക് വിശ്രമം വേണ്ടിവരുന്നത്. 

ഫെബ്രുവരി 12നും മാര്‍ച്ച് ആറിനുമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പിഎസ്ജിയുടെ മത്സരങ്ങള്‍. മാര്‍ച്ച് 11നാണ് നെയ്മറുടെ സഹോദരിയുടെ ജന്മദിനം. 2014-15 സീസണ്‍ മുതല്‍ സഹോദരിയുടെ ജന്മദിനമാകുമ്പോഴേക്കും കളിക്കളത്തില്‍ നിന്നും നെയ്മര്‍ക്ക് വിട്ടുനില്‍ക്കേണ്ടി വരികയാണ്. 2014-15 സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കവെ  ആ സമയമായപ്പോഴേക്കും നെയ്മര്‍ക്ക് സസ്‌പെന്‍ഷന്‍ നേരിട്ടു. തൊട്ടടുത്ത സീസണില്‍ വയറിന് പരിക്കേല്‍ക്കുകയും ചെയ്തു. 

222 മില്യണ്‍ യൂറോയ്ക്ക് പിഎസ്ജിയിലേക്ക് എത്തിയപ്പോഴും സഹോദരിയുടെ ജന്മദിന സമയത്ത് പരിക്ക് നെയ്മര്‍ടെ മുന്നില്‍ വീണ്ടും വില്ലനായി. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കരുത്താണിത് എന്നാണ് ആരാധകര്‍ കളിയായി പറയുന്നത്. തന്റെ കയ്യില്‍ സഹോദരിയുടെ മുഖം നെയ്മര്‍ പച്ചകുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com