ധോനിയും കോഹ് ലിയുമില്ലെങ്കില്‍ കഥയത്ര സുഖകരമാവില്ല, കോഹ് ലിക്കൊപ്പം ടീമും അവധി ആഘോഷിക്കുകയാണോയെന്ന് വിമര്‍ശനം

നാലാം ഏകദിനത്തില്‍ കളിപിടിച്ച് അടുത്തു വരുന്ന ലോക കപ്പില്‍ തങ്ങള്‍ എങ്ങിനെ അപകടകാരികളാവും എന്ന സൂചനയാണ് വില്യംസണും സംഘവും നല്‍കുന്നത്
ധോനിയും കോഹ് ലിയുമില്ലെങ്കില്‍ കഥയത്ര സുഖകരമാവില്ല, കോഹ് ലിക്കൊപ്പം ടീമും അവധി ആഘോഷിക്കുകയാണോയെന്ന് വിമര്‍ശനം

ന്യൂസിലാന്‍ഡ് മണ്ണിലേക്ക് ഇന്ത്യ എത്തുമ്പോള്‍ സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് തീര്‍ത്ത് നില്‍ക്കുകയായിരുന്നു കീവീസ് സംഘം. 2014-15ല്‍ സൗത്ത് ആഫ്രിക്കയോട് തോല്‍വി നേരിട്ടതിന് ശേഷം അതുവരെ രണ്ട് ഏകദിന മത്സരങ്ങള്‍ മാത്രമായിരുന്നു ന്യൂസിലാന്‍ഡ് സ്വന്തം മണ്ണില്‍ തോറ്റത്. ആ നേട്ടമെല്ലാം കടപുഴക്കി എറിഞ്ഞ് ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും, നാലാം ഏകദിനത്തില്‍ കളിപിടിച്ച് അടുത്തു വരുന്ന ലോക കപ്പില്‍ തങ്ങള്‍ എങ്ങിനെ അപകടകാരികളാവും എന്ന സൂചനയാണ് വില്യംസണും സംഘവും നല്‍കുന്നത്. 

സ്വിങ്ങ് ഡെലിവറികളിലൂടെ ഇന്ത്യന്‍ ഓപ്പണര്‍മാരെ നേരിടുകയായിരുന്നു കീവീസിന്റെ ഓപ്പണിങ് ബൗളര്‍മാരായ ബോള്‍ട്ടും മാറ്റ് ഹെന്റിയും. കോഹ് ലിയുടേയും ധോനിയുടേയുംന അഭാവത്തില്‍, 200ാം ഏകദിനം കളിക്കുന്ന രോഹിത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ സംഘം കീവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞതിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ എത്തിക്കഴിഞ്ഞു. 

ന്യൂസിലാന്‍ഡ് മണ്ണിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ കണ്ടെത്തിയ ഇന്ത്യ ഒരുവേള ഏകദിനത്തിലെ തന്നെ തങ്ങളുടെ ചെറിയ ടോട്ടലിലേക്ക് വീണുപോയേക്കുമെന്ന് തോന്നിച്ചിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലേക്ക് വീണപ്പോഴായിരുന്നു അത്. കൊളംബോയില്‍ ലങ്കയ്‌ക്കെതിരെ 54 റണ്‍സിന് ഓള്‍ ഔട്ടായതാണ് ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍. 25 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത ചഹലും, കുല്‍ദീപും ചേര്‍ന്നാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 

ഇന്ത്യയുടെ ഏഴാമത്തെ ചെറിയ ടോട്ടലാണ് ഹാമില്‍ട്ടണില്‍ പിറന്നത്. അരങ്ങേറ്റക്കാരന്‍ ശുഭ്മന്‍ ഗില്ലില്‍ നിന്നും, മധ്യനിരയില്‍ കാര്‍ത്തിക്, റായിഡു ജാദവ് എന്നിവരില്‍ നിന്നും പിടിച്ചു നില്‍ക്കുവാനുള്ള ഒരു ശ്രമവും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കണ്ടില്ല. ധോനിയുടേയും കോഹ് ലിയുടേയും അഭാവം ഇന്ത്യയെ വലിയ തോതില്‍ ബാധിക്കുന്നതാണ് നാലാം ഏകദിനത്തില്‍ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com