മുസല്‍മാന്‍ മുഹമ്മദ് ഷമിക്ക് അഭിനന്ദനവുമായി പാക് മുന്‍ താരം; മതം മുന്‍പില്‍ വെച്ച് കളി വിലയിരുത്തുന്നതിനെതിരെ വിമര്‍ശനം

പാകിസ്ഥാന്‍ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയിലെ റസാഖിന്റെ പ്രതികരണമാണ് വിവാദമാവുന്നത്
മുസല്‍മാന്‍ മുഹമ്മദ് ഷമിക്ക് അഭിനന്ദനവുമായി പാക് മുന്‍ താരം; മതം മുന്‍പില്‍ വെച്ച് കളി വിലയിരുത്തുന്നതിനെതിരെ വിമര്‍ശനം

ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റ വിധത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ജയം ലക്ഷ്യം വെച്ചല്ല ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബാറ്റ് ചെയ്തതെന്ന വിമര്‍ശനം ഉന്നയിച്ച് മറ്റൊരു പാക് മുന്‍ താരം കൂടി രംഗത്തെത്തുന്നു. ഇന്ത്യന്‍ ടീമിന്റെ ഉദ്ധേശ ശുദ്ധിയെ ചോദ്യം ചെയ്ത  റസാഖ് പക്ഷേ മതത്തിലൂന്നി മുഹമ്മദ് ഷമിയെ പ്രശംസിക്കുന്നു. 

പാകിസ്ഥാന്‍ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയിലെ റസാക്കിന്റെ പ്രതികരണമാണ് വിവാദമാവുന്നത്. മുസല്‍മാന്‍ ഷമി എന്ന് പറഞ്ഞാണ് മുഹമ്മദ് ഷമിയെ  റസാഖ് അഭിനന്ദിച്ചത്. ഷമിയെ പോലൊരു താരം അഞ്ച് വിക്കറ്റ് വീഴ്ത്തുമ്പോള്‍ ലോക ഒന്നാം നമ്പര്‍ താരം ബൂമ്ര, റിസ്റ്റ് സ്പിന്‍ സഖ്യമായ ചഹല്‍, കുല്‍ദീപ് എന്നിവര്‍ക്ക് എന്തുകൊണ്ട് ഇംഗ്ലണ്ടിനെ നിയന്ത്രിക്കാനായില്ല എന്ന് റസാഖ് ചോദിക്കുന്നു. 

ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ എന്തിന് മതം അതിലേക്ക് കൊണ്ടുവരുന്നു എന്ന ചോദ്യം പാക് ആരാധകര്‍ തന്നെ ഉന്നയിക്കുന്നു. നേരത്തെ, ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും, താരത്തെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞ് റസാഖ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com