വീണ്ടും സെഞ്ചുറിക്കരികെ രോഹിത്, അര്‍ധശതകം പിന്നിട്ട് രാഹുല്‍; ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഷക്കീബ് അല്‍ ഹസനെ മാത്രമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബഹുമാനിച്ചത്
വീണ്ടും സെഞ്ചുറിക്കരികെ രോഹിത്, അര്‍ധശതകം പിന്നിട്ട് രാഹുല്‍; ഇന്ത്യയ്ക്ക് മികച്ച തുടക്കം

വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തി ഓപ്പണര്‍മാര്‍. രോഹിത്തും രാഹുലും അര്‍ധ ശതകം പിന്നിട്ടു. പതിയെയാണ് ബംഗ്ലാദേശിനെതിരേയും ഓപ്പണര്‍മാര്‍ ഇന്നിങ്‌സ് ആരംഭിച്ചത് എങ്കിലും പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം ഉയര്‍ത്തി കൊണ്ടു വന്നു. തുടക്കത്തില്‍ നാലില്‍ നിന്ന് കറങ്ങിയിരുന്ന റണ്‍റേറ്റ് 16 ഓവര്‍ പിന്നിട്ടതിന് ശേഷം ആറിലേക്ക് എത്തിച്ചാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അഗ്രസീവ് ബാറ്റിങ്ങിലേക്ക് കടന്നത്. 

22 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 139 റണ്‍സാണ് ഇന്ത്യ കണ്ടെത്തിയത്.രോഹിത് 67 പന്തില്‍ നിന്ന് 75 റണ്‍സോടെയും, രാഹുല്‍ 66 പന്തില്‍ നിന്ന് 60 റണ്‍സോടെയും പുറത്താവാതെ നില്‍ക്കുന്നു. ഷക്കീബ് അല്‍ ഹസനെ മാത്രമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബഹുമാനിച്ചത്. ഷക്കീബിന്റെ നാല് ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 14 റണ്‍സ്. മറ്റ് ബംഗ്ലാ ബൗളര്‍മാരുടെയെല്ലാം ഇക്കണോമി അഞ്ചിന് മുകളില്‍ നിന്നപ്പോഴാണ് ഷക്കീബ് 3.50 എന്ന ഇക്കണോമിയില്‍ ഇന്ത്യയെ നിയന്ത്രിക്കാന്‍ ശ്രമിച്ചത്. 

ഒന്‍പത് റണ്‍സ് എടുത്ത് നില്‍ക്കെ രോഹിത്തിനെ പുറത്താക്കാന്‍ ബംഗ്ലാദേശിന് അവസരം ലഭിച്ചെങ്കിലും മിഡ് വിക്കറ്റില്‍ രോഹിത്തിന്റെ ക്യാച്ച് തമീം ഇഖ്ബാല്‍ നഷ്ടപ്പെടുത്തി. ലഭിച്ച ജീവന്‍ മുതലെടുത്താണ് എഡ്ജ്ബാസ്റ്റണില്‍ രോഹിത് ബാറ്റിങ് തുടരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com