'ഇന്ത്യ ചതിച്ചു'; എന്നാലും പാക്കിസ്ഥാന്‍ സെമിയിലെത്തും; ന്യൂസിലന്റിനായി പ്രാര്‍ത്ഥന; കണക്കുകള്‍ ഇങ്ങനെ

പാക്കിസ്ഥാന്‍ ലോകകപ്പ് സെമിയിലെത്തുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്‌ 
'ഇന്ത്യ ചതിച്ചു'; എന്നാലും പാക്കിസ്ഥാന്‍ സെമിയിലെത്തും; ന്യൂസിലന്റിനായി പ്രാര്‍ത്ഥന; കണക്കുകള്‍ ഇങ്ങനെ

ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും സെമി ബര്‍ത്ത് ഉറപ്പിച്ചു. ഇനിയുള്ള മറ്റു രണ്ട് ടീമുകള്‍ ആരൊക്കെയാണെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ട്, ന്യൂസിലന്റ്, പാക്കിസ്ഥാന്‍ എന്നീ ടീമുകളാണ് അവസാനരണ്ടില്‍ ഇടം നേടാന്‍ പോരാട്ടരംഗത്തുള്ളത്. ഇതില്‍ ന്യൂസിലന്റിന്റെ് സെമി പ്രവേശം ഏറെക്കുറെ ഉറപ്പായി. മികച്ച റണ്‍ നിരക്കാണ് ന്യൂസിലന്റിന്റെ അനുകൂല ഘടകം.

ന്യൂസിലന്റിന് എട്ടുകളിയില്‍ നിന്ന് 11 പോയിന്റ്. അവസാന കളി ഇംഗ്ലണ്ടുമായി. കളിയില്‍ തോറ്റാലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമി പ്രവേശനം സാധ്യമാകും. ഇംഗ്ലണ്ടിന്  എട്ടുകളി. പത്ത് പോയിന്റ്. ന്യൂസിലന്റുമായുള്ള കളി നിര്‍ണായകം. ജയിച്ചാല്‍ സെമി. ഇതോടെ പാക്കിസ്ഥാന്‍ പുറത്താകും. 

ഇംഗ്ലണ്ട് ന്യൂസിലന്റിനെ തോല്‍പ്പിക്കുകയും പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തകയും ചെയ്താല്‍ പാക്കിസ്ഥാന്റെ സാധ്യതകള്‍ ഇങ്ങനെയാണ്. ന്യൂസിലന്റ് ഇംഗ്ലണ്ടിനെതിരെ 200 റണ്‍സിലധികം റണ്ണിന് തോല്‍ക്കണം. ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയും വേണം.

പാക്കിസ്ഥാന് എട്ടുകളിയില്‍ ഒമ്പത് പോയിന്റ്. അവസാന കളി ഇന്ന് ബംഗ്ലാദേശുമായി. ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് ന്യൂസിലന്റിനെ കീഴടക്കിയാല്‍ ബംഗ്ലാദേശുമായുള്ള പാക്കിസ്ഥാന്റെ കളി അപ്രസക്തമാകും. ഇംഗ്ലണ്ട് തോല്‍ക്കുകയാണെങ്കില്‍ ബംഗ്ലാദേശിനെ കീഴടക്കി പാക്കിസ്ഥാന്‍ സെമി സാധ്യത തേടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com