'വിടുവായത്തം മതിയാക്കൂ; ആളുകളെ ബഹുമാനിക്കാന്‍ പഠിക്കൂ; നിങ്ങളെക്കാള്‍ ഇരട്ടി മത്സരം കളിച്ചിട്ടുണ്ട്'; മഞ്ചേരക്കറിനെതിരെ വിമര്‍ശനവുമായി രവീന്ദ്ര ജഡേജ

നിങ്ങളേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോഴും കളിക്കുന്നു. ആളുകളെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ വിടുവായത്തം കേട്ട് മതിയായി'
'വിടുവായത്തം മതിയാക്കൂ; ആളുകളെ ബഹുമാനിക്കാന്‍ പഠിക്കൂ; നിങ്ങളെക്കാള്‍ ഇരട്ടി മത്സരം കളിച്ചിട്ടുണ്ട്'; മഞ്ചേരക്കറിനെതിരെ വിമര്‍ശനവുമായി രവീന്ദ്ര ജഡേജ

ബര്‍മിങ്ഹാം: മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. കഴിഞ്ഞ ദിവസം സഞ്ജയ് മഞ്ചരേക്കര്‍ നടത്തിയ 'ബിറ്റ്‌സ് ആന്റ് പീസസ്' പ്രയോഗമാണ് ജഡേജയെ ചൊടിപ്പിച്ചത്.

'ജഡേജയെ പോലെയുള്ള താരങ്ങളുടെ ഫാനല്ല ഞാന്‍. ഏകദിനത്തില്‍ സ്ഥാനമില്ല അയാള്‍ക്കിന്ന്. പക്ഷെ ടെസ്റ്റില്‍ നല്ല ബോളറാണ്' എന്നായിരുന്നു ജഡേജയെ കുറിച്ച് മഞ്ചരേക്കര്‍ പറഞ്ഞത്. ലോകകപ്പില്‍ ഒരു മത്സരം വരെ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ഫീല്‍ഡിങ്ങില്‍ പകരക്കാരനായി ഇറങ്ങി ജഡേജ നിര്‍ണായകമായ ക്യാച്ചുകളും മറ്റും നേടിയിട്ടുണ്ട്.

'നിങ്ങളേക്കാള്‍ ഇരട്ടി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോഴും കളിക്കുന്നു. ആളുകളെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങളുടെ വിടുവായത്തം കേട്ട് മതിയായി' എന്നായിരുന്നു ജഡേജയുടെ മറുപടി. ഇന്ത്യയ്ക്കായി 151 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് ജഡേജ. ഇതില്‍ നിന്നും 2035 റണ്‍സും 174 വിക്കറ്റും നേടിയിട്ടുണ്ട്. അതേസമയം, മഞ്ചരേക്കര്‍ 74 ഏകദിനങ്ങളാണ് കളിച്ചത്. അതില്‍ നിന്നും 1994 റണ്‍സാണ് നേടിയിട്ടുള്ളത്.

മഞ്ചരേക്കറുടെ കമന്ററിക്കെതിരെ ആരാധകര്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്. ധോണിയ്‌ക്കെതിരെ കമന്ററിയില്‍ മഞ്ചരേക്കര്‍ നടത്തിയ പ്രസ്താവനകളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ലോകകപ്പിലുടനീളം മഞ്ചരേക്കറുടെ കമന്ററിയ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com