92ലെ അവസാന മത്സരത്തില്‍ അത്ഭുതം സംഭവിച്ചിരുന്നോ? പാകിസ്ഥാനെ ട്രോളി ആരാധകര്‍

വലിയ മാര്‍ജിനില്‍ വിജയം ലക്ഷ്യം വയ്ക്കുമ്പോള്‍ 1992 ആവര്‍ത്തിക്കുകയാണോ എന്ന് ചോദിച്ച് പരിഹാസവും പാകിസ്ഥാന് നേര്‍ക്ക് ഉയരുന്നു
92ലെ അവസാന മത്സരത്തില്‍ അത്ഭുതം സംഭവിച്ചിരുന്നോ? പാകിസ്ഥാനെ ട്രോളി ആരാധകര്‍

പാകിസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ 1992 ആവര്‍ത്തിക്കുകയാണ് പാകിസ്ഥാന് എന്നാണ് ആരാധകര്‍ പറഞ്ഞത്. ആദ്യ അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പോലുമുള്ള മത്സര ഫലത്തിലെ സാമ്യതയായിരുന്നു അതിന് കാരണം. എന്നാല്‍, സെമിയിലേക്ക് കടക്കാന്‍ പാടുപെട്ട് ബംഗ്ലാദേശിന് മുന്‍പില്‍ വലിയ മാര്‍ജിനില്‍ വിജയം ലക്ഷ്യം വയ്ക്കുമ്പോള്‍ 1992 ആവര്‍ത്തിക്കുകയാണോ എന്ന് ചോദിച്ച് പരിഹാസവും പാകിസ്ഥാന് നേര്‍ക്ക് ഉയരുന്നു. 

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് അകമ്പടിയായി ഭാഗ്യവുമുണ്ടായി. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് ലഭിക്കു. സാഹചര്യങ്ങളെല്ലാം അനുകൂലമാവുക. ചില പുറത്താക്കലുകള്‍...സസ്‌പെന്‍സ് ഒന്നും വയ്ക്കാതെ കീവീസിനെതിരെ അവര്‍ കൂറ്റന്‍ ജയം നേടി. അതോടെ പാകിസ്ഥാന്റെ വാതിലും അടഞ്ഞു. 

92 ലോകകപ്പിലും 2019 ലോകകപ്പിലും പാകിസ്ഥാന്റെ മത്സര ഫലങ്ങള്‍ ഇങ്ങനെ

ആദ്യ കളയില്‍ തോല്‍വി
രണ്ടാമത്തേതില്‍ ജയം
മൂന്നാമത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചു
നാലാമത്തെ കളിയില്‍ തോല്‍വി
അഞ്ചാമത്തേതിലും തോല്‍വി
ആറാമത്തേതില്‍ ജയം
ഏഴാമത്തേതിലും ജയം

നിലവില്‍ ഏറ്റവും കുറഞ്ഞത് 308 റണ്‍സിന് എങ്കിലും ബംഗ്ലാദേശിനെ പാകിസ്ഥാന്‍ തോല്‍പ്പിക്കണം എന്ന അവസ്ഥയാണ്. സെമി ഫൈനലിലേക്ക് എത്താന്‍ 92ല്‍ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചോ എന്ന് ചോദിച്ചാണ് ആരാധകരുടെ പരിഹാസം. ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ ബര്‍ഗറും പിസയും ഉള്‍പ്പെടെ കഴിച്ച് കളിക്കിറങ്ങിയെന്ന പേരിലും പാകിസ്ഥാനെതിരെ ട്രോളുകള്‍ നിറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com