അടിച്ചു പൂസായി നെഹ്‌റ; ഒപ്പം സഹീറും ഇര്‍ഫാനുമടക്കം പഴയ കൂട്ടുകാര്‍; യുവരാജിന്റെ വിടവാങ്ങല്‍ പാര്‍ട്ടി; വീഡിയോ വൈറല്‍

യുവരാജ് സിംഗിന്റെ വിടവാങ്ങല്‍ പാര്‍ട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു
അടിച്ചു പൂസായി നെഹ്‌റ; ഒപ്പം സഹീറും ഇര്‍ഫാനുമടക്കം പഴയ കൂട്ടുകാര്‍; യുവരാജിന്റെ വിടവാങ്ങല്‍ പാര്‍ട്ടി; വീഡിയോ വൈറല്‍

അടുത്തിടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച യുവരാജ് സിംഗിന്റെ വിടവാങ്ങല്‍ പാര്‍ട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. യുവരാജും ഭാര്യ ഹേസല്‍ കീഹ്ചും ചേര്‍ന്ന് നടത്തിയ പാര്‍ട്ടി മുന്‍ താരങ്ങളെക്കൊണ്ട് ശ്രദ്ധേയമായിരുന്നു. മദ്യപിച്ച് പൂസായ നെഹ്‌റയുടെ 'പെര്‍ഫോമന്‍സ്' ചിരിക്കാനുള്ള വകയും നല്‍കുന്നുണ്ട്.

മുന്‍ ഇന്ത്യന്‍ താരങ്ങളും യുവിക്കൊപ്പം ദേശീയ ടീമില്‍ കളിച്ചിട്ടുള്ളവരുമായ സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, പാര്‍ത്ഥിവ് പട്ടേല്‍, അജിത് അഗാര്‍ക്കര്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് കൈഫ്, ക്രിക്കറ്റ് അവതാരകന്‍ ഗൗരവ് കപൂര്‍ തുടങ്ങി നിരവധി പേര്‍ എത്തിയിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു പലരും  പര്‍ട്ടിയില്‍ പങ്കെടുത്തത്.

ഒപ്പം അംബാനി കുടുംബം, സാനിയ മിര്‍സ, യുവതാരം പൃഥ്വി ഷാ, ബോളിവുഡ് താരങ്ങളായ രവീണ ഠണ്ഡന്‍, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവരും പാര്‍ട്ടിയില്‍ സംബന്ധിച്ചു.

<

p> 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com