പൃഥ്വി ഷായുടെ കാര്യത്തില്‍ ബിസിസിഐ കള്ളം പറയുന്നു? തെറ്റായ ജീവിതശൈലി ഫിറ്റ്‌നസിനെ ബാധിച്ചതായി റിപ്പോര്‍ട്ട്‌

വൃധിമാന്‍ സാഹയുടെ പരിക്കിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ മടി കാണിക്കാതിരുന്ന ബിസിസിഐയാണ് ഇപ്പോള്‍ ഷായുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത്
പൃഥ്വി ഷായുടെ കാര്യത്തില്‍ ബിസിസിഐ കള്ളം പറയുന്നു? തെറ്റായ ജീവിതശൈലി ഫിറ്റ്‌നസിനെ ബാധിച്ചതായി റിപ്പോര്‍ട്ട്‌

വിന്‍ഡിസിനെതിരായ ഇന്ത്യ എയുടെ പരമ്പരയില്‍ യുവതാരം പൃഥ്വി ഷായെ ഉള്‍പ്പെടുത്തിയിട്ടില്ല. പരിക്കാണ് ഇതിന് കാരണം എന്നാണ് ബിസിസിഐയുടെ പരിക്ക്? എന്നാല്‍ പരിക്കിനെ കുറിച്ചു വിശദീകരിക്കാന്‍ ബിസിസിഐ തയ്യാറാവാത്തതാണ് ആരാധകരിപ്പോള്‍ ചോദ്യം ചെയ്യുന്നത്. 

വൃധിമാന്‍ സാഹയുടെ പരിക്കിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ മടി കാണിക്കാതിരുന്ന ബിസിസിഐയാണ് ഇപ്പോള്‍ ഷായുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത്. മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് പരിക്കല്ല, ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ഷായെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുള്ളതെന്നാണ്. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ് ഇന്ത്യയുടെ യുവതാരം ഇപ്പോല്‍. എന്നാല്‍, ആര്‍ക്ക് കീഴിലാണ് ഷായുടെ പരിശീലനം എന്ന് വ്യക്തമാക്കാനും ബിസിസിഐ തയ്യാറായിട്ടില്ല. ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ് ഷായില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ തീര്‍ത്തതെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇഷാന്‍ കിഷന്‍, ഗയ്കവാദ്, അന്‍മോല്‍ സിങ് എന്നിവരാണ് വിന്‍ഡിസ് പര്യടനത്തിലുള്ള ഇന്ത്യ എയുടെ സംഘത്തില്‍ ഉള്‍പ്പെട്ടത്. അഞ്ച് ഏകദിനങ്ങളും, മൂന്ന് ടെസ്റ്റുകളുമാണ് ഇന്ത്യ എ ഇവിടെ കളിക്കുക. ഇവിടെ പൃഥ്വി ഷായുടെ അസാന്നിധ്യത്തെ കുറിച്ച് ചോദ്യം ഉയരുമ്പോഴും വ്യക്തമായ ഉത്തരം നല്‍കാന്‍ ബിസിസിഐ തയ്യാറല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com