സെമിയിലെത്താന്‍ പാകിസ്ഥാന് മുന്‍പിലുള്ള വഴികള്‍; ആദ്യം ഫീല്‍ഡ് ചെയ്താല്‍ ആദ്യ പന്ത് എറിയുന്നതിന് മുന്‍പ് പുറത്ത്‌

പാകിസ്ഥാന്‍ ലോകകപ്പ് സെമി ഫൈനലിലേക്ക് കടക്കുമോ? എങ്കിലത് ചരിത്രമാവും. കാരണം അത്രയും അത്ഭുതം കളിക്കളത്തിലവര്‍ക്ക് കാണിക്കണം
സെമിയിലെത്താന്‍ പാകിസ്ഥാന് മുന്‍പിലുള്ള വഴികള്‍; ആദ്യം ഫീല്‍ഡ് ചെയ്താല്‍ ആദ്യ പന്ത് എറിയുന്നതിന് മുന്‍പ് പുറത്ത്‌

പാകിസ്ഥാന്‍ ലോകകപ്പ് സെമി ഫൈനലിലേക്ക് കടക്കുമോ? എങ്കിലത് ചരിത്രമാവും. കാരണം അത്രയും അത്ഭുതം കളിക്കളത്തിലവര്‍ക്ക് കാണിക്കണം ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍...ടോസ് നഷ്ടപ്പെട്ട് ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നാല്‍ തന്നെ പാകിസ്ഥാന് സെമിയില്‍ കടക്കാന്‍ കഴിയില്ല. 

നിലവില്‍ 9 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി 11 പോയിന്റാണ് കീവീസിനുള്ളത്. നെറ്റ് റണ്‍റേറ്റ് +0.175. പാകിസ്ഥാന് നിലവില്‍ എട്ട് കളിയില്‍ നിന്ന് 9 പോയിന്റ്. നെറ്റ് റണ്‍റേറ്റ് -0.792.ലോകകപ്പില്‍ കൂറ്റന്‍ തോല്‍വികള്‍ പാകിസ്ഥാന് നേരിടേണ്ടി വന്നതാണ് നെറ്റ്‌റണ്‍റേറ്റില്‍ തിരിച്ചടിയായത്. 

പാകിസ്ഥാന് സെമിയിലേക്ക് എത്താനുള്ള വഴികള്‍...

350 റണ്‍സ് പാകിസ്ഥാന്‍ സ്‌കോര്‍ ചെയ്തതിന് ശേഷം ബംഗ്ലാദേശിനെ 311 റണ്‍സിന് തോല്‍പ്പിക്കണം.

400 റണ്‍സ് പാകിസ്ഥാന്‍ സ്‌കോര്‍ ചെയ്തിട്ട് 316 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിക്കണം.

450 റണ്‍സ് സ്‌കോര്‍ ചെയ്തിട്ട് 321 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിക്കണം.

ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സില്‍ കുറവാണ് സ്‌കോര്‍ ചെയ്യുന്നത് എങ്കിലും പാകിസ്ഥാന്റെ വഴി അവിടെ അടയും. ആ 308 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും വേണം. 

ആദ്യം ബൗള്‍ ചെയ്യുന്നത് പാകിസ്ഥാന്‍ ആണെങ്കില്‍ ആദ്യ ബോള്‍ എറിയുന്നതിന് മുന്‍പ് തന്നെ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തെന്ന് വ്യക്തം. പാകിസ്ഥാനെ ബംഗ്ലാദേശ് തോല്‍പ്പിച്ചാലും ന്യൂസിലാന്‍ഡ് സെമിയിലേക്ക് എത്തും. ബംഗ്ലാദേശിനെ ചെറിയ മാര്‍ജിനിലാണ് തോല്‍പ്പിക്കുന്നത് എങ്കിലും കീവീസ് സെമിയിലേക്കെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com