ആദ്യ പത്ത് ഓവറില്‍ അത്ഭുതമൊന്നുമില്ല, പാകിസ്ഥാനെ വരിഞ്ഞു മുറുക്കി ബംഗ്ലാദേശ് 

വലിയ സ്‌കോര്‍ മുന്‍പില്‍ കണ്ട് തുടക്കത്തിലെ കൂറ്റനടികള്‍ക്ക് മുതിരുകയല്ല പാക് ബാറ്റ്‌സ്മാന്മാര്‍ ചെയ്തത്
ആദ്യ പത്ത് ഓവറില്‍ അത്ഭുതമൊന്നുമില്ല, പാകിസ്ഥാനെ വരിഞ്ഞു മുറുക്കി ബംഗ്ലാദേശ് 

ബംഗ്ലാദേശിനെതിരെ റെക്കോര്‍ഡ് ജയം ലക്ഷ്യമിട്ട് കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ നിന്ന പാകിസ്ഥാന് തുടക്കത്തില്‍ തിരിച്ചടി. 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് ആണ് പാകിസ്ഥാന്‍ സ്‌കോര്‍ ചെയ്തത്. 

രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രം ഔട്ട്ഫീല്‍ഡിലുള്ള നിര്‍ണായക പവര്‍പ്ലേയില്‍ നാലിന് അപ്പുറം റണ്‍റേറ്റ് കണ്ടെത്താനും പാകിസ്ഥാനായില്ല. വലിയ സ്‌കോര്‍ മുന്‍പില്‍ കണ്ട് തുടക്കത്തിലെ കൂറ്റനടികള്‍ക്ക് മുതിരുകയല്ല പാക് ബാറ്റ്‌സ്മാന്മാര്‍ ചെയ്തത്. മുഹമ്മദ് സയ്ഫുദ്ദിന്റെ പന്തില്‍ പുറത്തായ ഫഖര്‍ സമാന്‍ 31 പന്തില്‍ നിന്നാണ് 13 റണ്‍സ് എടുത്ത് മടങ്ങിയത്. ഡീപ് പോയിന്റിലേക്ക് തൊടുത്ത ഫഖറിന്റെ ഷോട്ട് മെഹ്ഡിയുടെ കൈകളിലൊതുങ്ങി. 

മെഹ്ഡി ഹസനിലൂടെയാണ് ബംഗ്ലാദേശ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. സ്പിന്നറെ ഇറക്കി ബംഗ്ലാദേശ് തുടങ്ങിയപ്പോള്‍ ആദ്യ ഓവറില്‍ പാകിസ്ഥാന് നേടാനായത് 1 റണ്‍സ് മാത്രം. സമ്മര്‍ദ്ദത്തിലൂന്നിയാണ് പാക് ബാറ്റിങ് എന്ന് വ്യക്തം. പാകിസ്ഥാനെ ബൗണ്ടറികള്‍ കണ്ടെത്താന്‍ ബംഗ്ലാ ബൗളര്‍മാര്‍ അനുവദിക്കുന്നുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com