ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; 25 അംഗ സംഘത്തില്‍ സഹലും ജോബിയും അനസും; ആഷിഖിന് ഇടമില്ല

നേരത്തെ, ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 35 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി മധ്യനിര താരം ആഷിഖ് കരുണിയനും ലിസ്റ്റില്‍ ഇടംനേടിയിരുന്നു
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്; 25 അംഗ സംഘത്തില്‍ സഹലും ജോബിയും അനസും; ആഷിഖിന് ഇടമില്ല

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 25 അംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ കോച്ച് സ്റ്റിമാക്. മലയാളി താരങ്ങളായ അനസ് എടത്തൊടിക്ക, സഹല്‍ അബ്ദുല്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവര്‍ 25 അംഗ സംഘത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 

നേരത്തെ, ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 35 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി മധ്യനിര താരം ആഷിഖ് കരുണിയനും ലിസ്റ്റില്‍ ഇടംനേടിയിരുന്നു. എന്നാല്‍ 25 സ്റ്റിമാകിന്റെ 25 അംഗ സംഘത്തില്‍ ആഷിഖിന് ഇടമില്ല. 

ജൂലൈ ഏഴിന് തജികിസ്ഥാനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരുടെ ആദ്യ മത്സരം. ഇന്ത്യ, തജികിസ്ഥാന്‍ എന്നിവരെ കൂടാതെ സിറിയ, നോര്‍ത്ത് കൊറിയ എന്നിവരാണ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനായി പോരാടുന്ന മറ്റ് ടീമുകള്‍. ഓരോ ടീമും എല്ലാ ടീമുകളേയും ഒരു വട്ടം നേരിടും. ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകളാണ് ഫൈനലിലെത്തുക. 

മുംബൈയില്‍ നടന്ന ക്യാമ്പില്‍ എല്ലാ കളിക്കാരും കഠിനാധ്വാനം ചെയ്‌തെന്ന് 25 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് സ്റ്റിമാക് പറഞ്ഞു. കഴിഞ്ഞ പത്ത് ദിവസം ചിലവഴിച്ച വിധത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് ഇത് 23 അംഗ ലിസ്റ്റായി ചുരുക്കും. 

ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരിന്ദര്‍ സിങ്, കമല്‍ജിത് സിങ

പ്രതിരോധ നിരക്കാര്‍: പ്രിതം കോട്ടാല്‍, രാഹുല്‍ ബേകേ, ജിങ്കാന്‍, ആദില്‍ ഖാന്‍, അനസ്, നരേന്ദര്‍ ഗഹ്ലോട്, സുഭാഷിഷ് ബോസ്, ജെറ്റി ലാല്‍റിന്‍സുവാല

മധ്യനിര താരങ്ങള്‍: ഉദന്ത സിങ്, ബ്രണ്ടന്‍ ഫെര്‍നാന്‍ഡസ്, അനിരുദ്ധ താപ, പ്രണോയ് ഹല്‍ഡര്‍, റൗലിന്‍ ബോര്‍ഗ്‌സ്, വിനിത് റായ്, സഹല്‍ അബ്ദുല്‍ സമദ്, അമര്‍ജിത് സിങ്, ലാലലിയന്‍സുവാല, മന്ജര്‍ റാവു ദേശായി. 

മുന്നേറ്റ നിരക്കാര്‍: ജോബി ജസറ്റിന്‍, സുനില്‍ ഛേത്രി, ഫറൂഖ് ചൗധരി, മന്‍വീര്‍ സിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com